ട്രെന്റ് ബ്രിഡ്ജ്: ട്രെന്റ് ബ്രിഡ്ജില്‍ ആഞ്ഞടിച്ച വിന്‍ഡീസ് കൂട്ടുകെട്ടില്‍ തകര്‍ന്നടിഞ്ഞ് പാകിസ്താന്‍. ചെറുത്തുനില്‍ക്കാന്‍ പോലുമാകാതെ ബറ്റ്‌സ്മാന്മാര്‍ പുറത്തയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ചെറിയ സ്‌കോറിന് പാകിസ്താന്‍ ഓള്‍ ഔട്ട് .
21.4 ഓവറില്‍ 105 റണ്‍സ് എടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളു . 1992 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 72 റണ്‍സാണ് പാകിസ്താന്റെ ഏറ്റവും കുറഞ്ഞ ലോകകപ്പ് സ്‌കോര്‍.
22 റണ്‍സ് വീതം നേടിയ ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. സമാന്‍ 16 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതവും അസം 33 പന്തില്‍ രണ്ടു ബൗണ്ടറി സഹിതവുമാണ് 22 റണ്‍സ് നേടിയത്.
ഇവരടക്കം നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മുഹമ്മദ് ഹഫീഫ് 24 പന്തില്‍ 14 രണ്‍സും വഹാബ് റിയാസ് 11 പന്തില്‍ 18 റണ്‍സും നേടി.
ഇമാം ഉള്‍ ഹഖ് (11 പന്തില്‍ രണ്ട്), ഹാരിസ് സൊഹൈല്‍ (11 പന്തില്‍ എട്ട്), സര്‍ഫറാസ് അഹമ്മദ് (12 പന്തില്‍ എട്ട്), ഇമാദ് വസിം (മൂന്നു പന്തില്‍ ഒന്ന്), ഷതാബ് ഖാന്‍ (പൂജ്യം), ഹസന്‍ അലി (ഒന്ന്) എന്നിങ്ങനെയാണ് സ്‌കോര്‍.