അവിഹിതബന്ധം കൈയ്യോടെ പിടികൂടി; ഭര്‍ത്താവിന്റെ ഔഡി കാര്‍ ഭാര്യ തല്ലിത്തകര്‍ത്തു: വീഡിയോ

29

നടുറോഡില്‍ ഔഡി കാര്‍ തല്ലിത്തകര്‍ക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്വന്തം ഭര്‍ത്താവിനെ അയാളുടെ കാമുകിയോടൊപ്പം കണ്ടതോടെയാണ് യുവതി ഭര്‍ത്താവിന്റെ പുത്തന്‍ ഔഡി കാര്‍ ചുറ്റികകൊണ്ട് തല്ലിതകര്‍ത്ത്. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് യുവതി ചാടിക്കയറുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നില്ല. കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവതി, കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റികകൊണ്ട് കാറിന്റെ മുന്‍വശത്തെ ചില്ല് തല്ലിത്തകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ ഭര്‍ത്താവ് യുവതിയെ മര്‍ദിക്കുകയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ക്കൊപ്പം ഇയാളുടെ കാമുകിയും കാറിലുണ്ടായിരുന്നു. കാമുകിയെ കാറിനുള്ളില്‍ കണ്ടതോടെ യുവതി കൂടുതല്‍ പ്രകോപിതയായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ കാമുകിയെ കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് രംഗം നിയ്രന്തിച്ചത്.

Advertisements

Advertisement