പ്രശസ്ത മോഡലുകളെ ഞെട്ടിച്ച് വൈറലായി മൂന്നടിക്കാരി മോഡലിന്റെ ഫോട്ടോ ഷൂട്ട്

50

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഫാഷന്‍ ലോകത്തെ പിടിച്ചുകുലുക്കാന്‍ ഒരുങ്ങിയാണ് 21 വയസ്സുകാരിയായ ഡ്രു പ്രസ്റ്റ.

ഇതിലെന്താ ഇത്ര വലിയ കാര്യമെന്ന് ചിന്തിക്കുന്നുണ്ടാകും. കാര്യമുണ്ട് ഫാഷന്‍ ലോകത്ത് ചര്‍ച്ചാ വിഷയമായ ബ്യൂട്ടി മോഡല്‍ ഡ്രു പ്രസ്റ്റയുടെ പൊക്കം 3.4 അടിയാണ്.

Advertisements

പക്ഷേ ഇതൊന്നും അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ നിന്നും തടയുന്നില്ല. അവര്‍ ലോകത്തെ ഉത്തേജിപ്പിച്ചുകൊണ്ട് വീണ്ടും മുന്നോട്ടുപോവുകയാണ്.

തന്റെ കുടുംബത്തിലെ ഡോര്‍ഫീസം ബാധിച്ച ഏക വ്യക്തിയാണ് ഡ്രു. ചെറുപ്പംമുതലേ അകൊണ്ട്രോ പ്ലാസിയ എന്ന തന്റെ അവസ്ഥ മൂലം ഡ്രുവിന് സഹപാഠികളുടെ കളിയാക്കലുകളും ഉപദ്രവും നിരന്തരം സഹിക്കേണ്ടിവന്നിട്ടുണ്ട്.

‘ഒരുവര്‍ഷം മുന്‍പാണ് ഞാന്‍ മോഡലിങ് ആരംഭിച്ചത്. നിങ്ങള്‍ക്ക് 6.4 അടിയുള്ളള സൂപ്പര്‍ പൊക്കക്കാരി ആകാം അല്ലെങ്കില്‍ എന്നെ പോലെ 3.4 പൊക്കം മാത്രമുള്ള ആളാകാം.

ഇത് എന്റെ ജീവിതമാണ് ഞാന്‍ മറ്റൊന്നിനെയും പരിഗണിക്കുന്നില്ല. ഫാഷന്‍ ലോകത്ത് എല്ലാത്തരം ആളുകളും അംഗീകരിക്കപ്പെടണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം’- ഡ്രൂ പ്രസ്റ്റ പറയുന്നു.

ഫാഷന്‍ ലോകത്തിന്റെ എല്ലാ പൊതുബോധ ങ്ങളെയും പൊളിച്ചെഴുതി കൊണ്ട് ഡ്രു പ്രസ്റ്റ തന്റെ ജൈത്ര യാത്ര തുടരുകയാണ്.

Advertisement