ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ നിർബന്ധിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപിക അറസ്റ്റിൽ.
ന്യൂയോർക്കിലെ വാട്ടർലൂ ഹൈസ്‌കൂൾ സ്‌കൂളിലെ മുൻ ജിം ട്രെയിനറായ ലിൻഡ്സെ ഹാൽസ്റ്റെഡിനെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ വിദ്യാർഥിയെയാണ് ഇവർ പീഡിപ്പിച്ചത്.
വാർട്ടർലൂ സ്‌കൂളിൽ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാർഥിയെ ലിൻഡ്സെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ശല്യപ്പെടുത്താൻ തുടങ്ങിയത്.
സ്നാപ്ചാറ്റിലൂടെ തന്റെ നഗ്ന ദൃശ്യങ്ങൾ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിൻഡ്സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു.
പിന്നീട് തന്റെ കാറിൽ എത്തിയ ലിൻഡ്സെ പിൻസീറ്റിൽ വച്ച് നിർബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കുട്ടി.
പിന്നീടും സ്നാപ്ചാറ്റിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ശല്യം തുടർന്നതോടെ ലിൻഡ്സെയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ഇതോടെയാണ് പരാതി നൽകിയത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് ലിൻഡ്സയെ അറസ്റ്റ് ചെയ്തത്.