13കാരൻ വിദ്യാർത്ഥിയെ ഉച്ചഭക്ഷണത്തിനെന്ന പേരിൽ ക്ലാസ് മുറി അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ച അധ്യാപികയ്ക്ക് ജയിൽശിക്ഷ വിധിച്ചു.
കാലിഫോർണിയയിലാണ് സംഭവം. വിവാഹിതയായ 33കാരി ജസ്റ്റിൻ നെൽസൺ എന്ന അധ്യാപികയ്ക്കാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.
മാത്രമല്ല വിദ്യാർത്ഥിക്ക് തന്റെ നഗ്ന ദൃശ്യങ്ങളും അധ്യാപിക അയച്ച് കൊടുത്തിരുന്നതായി വ്യക്തമായി.
വാതിൽ അടച്ച ശേഷം തന്നെ അധ്യാപിക ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർത്ഥി തന്നെ പോലീസിനോട് പറഞ്ഞു.
കാലിഫോർണിയ ഫ്രെസ്നോയിലെ ടെന്യ മിഡിൽ സ്കൂൾ അധ്യാപികയാണ് നെൽസൺ. തന്റെ നഗ്നദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയാണ് അധ്യാപിക സ്കൂൾ വിട്ടത്.
വളരെ പാവമായ അധ്യാപികയായിരുന്നു നെൽസൺ എന്നാണ് സ്കൂളിലുള്ളവർക്ക് പറയാനുള്ളത്.
കുട്ടികൾക്ക് എന്ത് പ്രശ്നമുണ്ടായാലും അവർ അധ്യാപികയുമായി സംസാരിക്കാറുണ്ടായിരുന്നെന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു.
ക്ലാസ് മുറിയിൽ 13കാരൻ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചതിന് ഒരു വർഷം ശിക്ഷയാണ് അധ്യാപികയായ നെൽസണ് ലഭിച്ചിരിക്കുന്നത്.
മാത്രമല്ല നാല് വർഷം പ്രൊബേഷനും വിധിച്ചിട്ടുണ്ട്. താൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി നെൽസൺ കോടതിയിൽ പറഞ്ഞു.
കുടുംബത്തോടും വിദ്യാർത്ഥികളോടും ഭർത്താവിനോടും നെൽസൺ ക്ഷമചോദിച്ചു. നെൽസന്റെ ഭർത്താവും ഇതേ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി ചെയ്യുകയാണ്.
ഇപ്പോൾ വിവാഹ മോചിതരായി. വിദ്യാർത്ഥിക്ക് 13 വയസുള്ളപ്പോഴാണ് നെൽസൻ കുട്ടിയുമായി അടുക്കുന്നത്. കുട്ടിക്കൊപ്പം ഇരുന്നാണ് പലപ്പോഴും അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
കുട്ടിക്ക് പണം കൊടുക്കുകയും വിനോദയാത്രകൾക്ക് അധ്യാപിക കൊണ്ടുപോവുകയും ചെയ്തിരുന്നു.
ക്ലാസ് മുറി അകത്തുനിന്ന് അടച്ചിട്ട ശേഷം വിദ്യാർത്ഥിക്ക് ഒപ്പമിരുന്നാണ് അധ്യാപിക ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
ഈ സമയം മറ്റ് വിദ്യാർത്ഥികളോട് ഭക്ഷണം കഴിക്കുന്ന പ്രത്യേക മുറിയിൽ പോയി ഭക്ഷണം കഴിക്കാൻ അധ്യാപിക നിർദേശിച്ചിരുന്നു.
തുടർന്ന് അധ്യാപിക വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. തന്റെ സമ്മതമില്ലാതെ തന്നെ ലൈംഗികമായി അധ്യാപിക അതിക്രമിച്ചുവെന്നാണ് വിദ്യാർത്ഥി കോടതിയിൽ പറഞ്ഞത്.