വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്സിനേക്കാള്‍ താത്പര്യം സെക്സ് ചാറ്റുകളോട്, ദിവസവും കൈമാറുന്നത് 100 സെക്സ് മെസേജ് വരെ

38

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യകരമായ സെക്സിനേക്കാള്‍ താത്പര്യം സെക്സ് ചാറ്റിംഗിലാണെന്ന് പഠനം. സ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതാണ് താത്പര്യം. ലോസ് ആഞ്ജലസില്‍ 1300 വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Advertisements

ലോസ് ആഞ്ജലസിലുള്ള സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. പ്രൊഫസര്‍ എറിക് റൈസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

സെക്സ് ചാറ്റിംഗാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യം. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്നത്. 11 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരം സെക്സ് ചാറ്റില്‍ ഏര്‍പ്പെടുന്നുണ്ട്. സെക്സ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഏഴ് മടങ്ങ് അധികം താത്പര്യം സെക്സ് ചാറ്റിനോടാണെന്നും പഠനം വ്യക്തമാക്കുന്നു. 11-13 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന ചാറ്റിംഗില്‍ ദിവസവും 100 സെക്സ് മെസേജ് വരെ കൈമാറുന്നതായി പഠനം വ്യക്തമാക്കുന്നു.

ഇത്തരം സെക്സ് ചാറ്റുകള്‍ ആരോഗ്യകരമല്ലാത്ത ലൈംഗിക ബോധം വളര്‍ത്താന്‍ കാരണമാകുന്നു. ഇത് ഭാവിയില്‍ ലൈംഗിക വൈകൃതമായി പരിഗണിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ ഫോണ്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പരിശോധിക്കണമെന്നും പഠനം നിര്‍ദ്ദേശം നല്‍കുന്നു.

Advertisement