പതനൊന്നുകാരനെ അധ്യാപിക ബലാത്സംഗം ചെയ്തു; വിദ്യാര്‍ത്ഥി ലൈംഗീക പീഡനത്തിനിരയായത് മൂന്ന് വര്‍ഷം തുടരെ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

22

വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയതായി പരാതി. മൂന്ന് വര്‍ഷമായി അധ്യാപികയായ 38കാരി വിന്‍ഫീല്‍ഡ് തന്റെ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

വിദ്യാര്‍ത്ഥിക്ക് നിരവധി സമ്മാനങ്ങള്‍ വാങ്ങി കൊടുത്തും വിനോദ സഞ്ചാരങ്ങള്‍ക്ക് കൊണ്ടുപോവുകയും ചെയ്താണ് അധ്യാപിക വശത്താക്കിയത്.

Advertisements

മിഷിഗണിലാണ് സംഭവം. അല്‍പിനയിലെ കോടതിയില്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അധ്യാപികയായ വിന്‍ഫീല്‍ഡ് പല ഹോട്ടലുകളിലും തന്നെ കൂട്ടിക്കൊണ്ട് പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

പലപ്പോഴും അധ്യാപിക നഗ്‌ന ചിത്രങ്ങള്‍ അയച്ചു തന്നു. ഒരിക്കല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അധ്യാപിക പറഞ്ഞതായും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.

സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനായി അധ്യാപികയ്ക്കൊപ്പമുള്ള ബന്ധം ആദ്യം തന്നെ സഹായിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

പലപ്പോഴും താന്‍ അധ്യാപികയ്ക്കൊപ്പമായിരുന്നു, അവരുടെ വീട്ടിലും തന്നെ കൊണ്ടുപോയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. വിവാഹിതയായ അധ്യാപിക മൂന്ന് മക്കളുടെ അമ്മയാണ്.

2016 മുതലാണ് അധ്യാപികയും താനുമായി ശാരീരിക ബന്ധം പുലര്‍ത്തി തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ജൂലൈ 2നാണ് ആദ്യമായി തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

അതും അധ്യാപികയുടെ വീട്ടില്‍ വെച്ചായിരുന്നു.- വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് പലപ്പോഴും അധ്യാപിക തന്നെ വീട്ടിലേക്ക് വിളിക്കുകയും ഹോട്ടലുകളില്‍ കൊണ്ടുപോവുകയും ഇവിടെയൊക്കെ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഒരിക്കല്‍ ഫ്ളോറിഡയിലേക്കും ടെന്നിസിലേക്കും വിനോദയാത്രയ്ക്ക് അധ്യാപിക കൂട്ടിക്കൊണ്ട് പോയി.

ചൂണ്ട, ബൈക്ക്, ഗിറ്റാര്‍ തുടങ്ങി വിലപിടിപ്പുള്ള സമ്മാനങ്ങളും വിന്‍ഫീല്‍ഡ് വാങ്ങി കൊടുത്തതായി വിദ്യാര്‍ത്ഥി കോടതിയില്‍ വ്യക്തമാക്കി.

ഒരിക്കല്‍ അധ്യാപിക ഫോണ്‍ ചെയ്ത് താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞുവെന്നും കുട്ടി പറയുന്നു.

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ മറ്റൊരു പെണ്‍കുട്ടി കണ്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്.

അധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ച നിരവധി മെസേജുകളാണ് ഫോണില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടി തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചതും.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമെന്ന് തെളിയുകയായിരുന്നു. കോടതി അധ്യാപികയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

250000 ഡോളര്‍ കെട്ടിവെച്ച ശേഷമാണ് വിന്‍ഫീല്‍ഡ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വിന്‍ഫീല്‍ഡ് നിഷേധിച്ചു.

ഇതെല്ലാം തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വിന്‍ഫീല്‍ഡ് അവകാശപ്പെടുന്നു.

Advertisement