സോള്‍: ഹോട്ടലുകളില്‍ ഒളിക്യാമറവച്ച് കിടപ്പറദൃശ്യങ്ങള്‍ തല്‍സമയം പുറത്തുവിട്ടപ്പോള്‍ പണികിട്ടിയത് കമതാക്കളായ നിരവധി പേര്‍ക്ക്.
ദക്ഷിണകൊറിയയില്‍ ആണ് വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ഘടിപ്പിച്ച് അതിഥികളുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്തത്.
സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍ ആയി . 800 ജോഡികളുടെ ദൃശ്യങ്ങളാണു ചോര്‍ന്നത്. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചാണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതിഥികളുടെ സ്വകാര്യ സംഭാഷണങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും പ്രാഥമിക കൃത്യങ്ങളും വരെ ഇത്തരത്തില്‍ സംപ്രേക്ഷണം ചെയ്തു.
പ്രതിമാസം മൂവായിരം രൂപയോളം നല്‍കി 4,000 പേരാണ് ദൃശ്യങ്ങള്‍ കണ്ടതെന്നാണു റിപ്പോര്‍ട്ട്. തല്‍സമയ ദൃശ്യങ്ങള്‍ക്കു പുറമേ എഡിറ്റ് ചെയ്ത വീഡിയോകളും ഇവര്‍ പണം ഈടാക്കി നല്‍കിയിരുന്നു.
ഇത്തരത്തില്‍ പ്രതികള്‍ 48.06 കോടി രൂപ സ്വന്തമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിനു പിന്നില്‍ ഹോട്ടലുടമകളുടെ മൗനാനുവാദമുണ്ടായിരുന്നതായി സൂചനയുണ്ട്.
സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ‘എന്റെ ജീവിതം നീലച്ചിത്രമാക്കാനുള്ളതല്ല’ എന്ന മുദ്രാവാക്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.
ഒളിക്യാമറാ ദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്നത് ദക്ഷിണ കൊറിയയില്‍ പതിവാണ്. 2017 ല്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ പേരില്‍ 5,400 പേരാണ് അറസ്റ്റിലായത്.
ലൈംഗിക ഉള്ളടക്കമുള്ള വിഡിയോയുടെ നിര്‍മാണവും പ്രചാരണവും ദക്ഷിണ കൊറിയയില്‍ നിയമവിരുദ്ധമാണ്.