പരാഗ്വേ മോഡലായ താര സുന്ദരി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സി സാഞ്ചസിനെതിരെ നടത്തിയ ലൈംഗിക ആരോപണങ്ങൾ കൂടുതൽ ചൂട് പിടിക്കുന്നു.
സാഞ്ചസ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും ലൈംഗികചുവയിൽ സംസാരിച്ചെന്നുമുള്ള മോഡലായ മിർതാ സോസിന്റെ വെളിപ്പെടുത്തലാണ് വിവാദമായതോടെ പ്രതികരണവുമായി സാഞ്ചസിന്റെ ഏജന്റ് രംഗത്ത് എത്തി.
സോസിനെ സാഞ്ചസ് നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അവരുമായി താരത്തിന് യാതൊരു ബന്ധവുമില്ല.
സാഞ്ചസിന്റെ പേരിൽ നിരവധി വ്യാജ ഇൻസ്ഗ്രാം, ട്വിറ്റർ അക്കൌണ്ടുകളുണ്ട്. അതിലൂടെ നടക്കുന്ന സംഭാഷണങ്ങൾക്ക് താരം ഉത്തരവാദിയല്ലെന്നും ഏജൻറ് വിശദീകരിച്ചു.
വിവാദം ആരാധകരും മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ആണ് നിലപാട് അറിയിച്ച് സാഞ്ചസും മാനേജ്മെന്റും രംഗത്ത് എത്തിയത്.
സാഞ്ചസ് ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചെന്നും ഒരേസമയം പല സ്ത്രീകളുമായി സാഞ്ചസിന് ബന്ധം ഉണ്ടെന്നുമാണ്മിർതാ സോസ് പറഞ്ഞത്.
തുടർന്നാണ് പുതിയ വിവാദങ്ങൾ തലപൊക്കിയത്. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെ പേർ പിന്തുടരുന്ന സൂപ്പർ മോഡലാണ് മിർതാ സോസ്.