ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാർക്ക് സെപ്ഷ്യൽ ബോണസ്

24

മോസ്‌കോ: ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന വനിതാ ജീവനക്കാർക്ക് ബോണസ് നൽകി റഷ്യൻ കമ്പനി രംഗത്ത്.

അലൂമിനിയം നിർമ്മിക്കുന്ന റഷ്യൻ കമ്പനിയായ റ്റാറ്റ്‌പ്രോഫാണ് ഇത്തരത്തിൽ വിചിത്രമായ ഒരു തീരുമാനം എടുത്തത്.

Advertisements

ജീവനക്കാർ ഫോർമൽ വേഷങ്ങൾ ധരിച്ച് ഓഫീസിലെത്തണമെന്ന കാലങ്ങളായി തുടരുന്ന രീതിക്ക് മാറ്റം വരുത്താനാണ് ‘ഫെമിനിറ്റി മാരത്തൺ’ എന്ന പേരിലുള്ള ക്യാമ്പയിന് കമ്പനി മുൻകൈയ്യെടുക്കുന്നത്.

പുതിയ നിർദ്ദേശമനുസരിച്ച് മുട്ടിന് മുകളിലുള്ള പാവാട ധരിച്ച് ഓഫീസിലെത്തിയ വനിതാ ജീവനക്കാരിക്ക് ശമ്പളത്തിന് പുറമെ 100 റൂബിൾ അധികം കൊടുത്തതായി ദി ഇൻഡിപ്പെൻഡന്റ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 60-ഓളം വനിതാ ജീവനക്കാർ ഇതിനോടകം തന്നെ ക്യാമ്ബയിന്റെ ഭാഗമായെന്നും റിപ്പോർട്ടിൽ വ്യകതമാക്കുന്നു.

Advertisement