ഇന്ത്യയോ ഓസ്ട്രേലിയയോ? ലോകകപ്പ് ആർക്കെന്ന് പ്രവചിച്ച് റിക്കി പോണ്ടിംഗ്

25

ഇത്തവണത്തെ ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ നിന്നും ഇന്ത്യയും ഓസ്ട്രേലിയയും പൂർണ്ണമായും പുറത്താകുകയാണ്.

ആതിഥേയരായ ഇംഗ്ലണ്ടിനാണ് മുൻ താരങ്ങളടക്കമുള്ളവർ മുൻഗണന നൽകുന്നത്.

Advertisements

ഇന്ത്യയും ഓസ്ട്രേലിയയും ശക്തമായ ടീമാണെങ്കിലും ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്‌ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിംഗും വ്യക്തമാക്കി.

സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും ലോകകപ്പിന് മുമ്പ് തന്നെ ഉഗ്രൻ ഫോമിൽ കളി തുടരുന്നതുമാണ് ഇംഗ്ലണ്ടിന് നേട്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡേവിഡ് വാർണർ സ്റ്റീവ് സ്മിത്ത് എന്നിവർ മടങ്ങിവന്നതോടെ ഓസ്ട്രേലിയൻ ടീം ശക്തമായി. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം സന്തുലിതമായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു.

Advertisement