വാൽപാരാസിയോ: ആശുപത്രി ജീവനക്കാരൻ ഗർഭിണിയായ നഴ്സിന്റെ വയറ്റിൽ ചവിട്ടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ചിലിയിലെ വാൽപാരാസിയോയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലാണ് ഭീകരമായ സംഭവം അരങ്ങേറിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതിനെ തുടർന്നാണ് സംഭവം പുറലോകമറിയുന്നത്.
യുവതി ഈ ആശുപത്രിയിലെ നഴ്സാണ്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ അവസാനിക്കുകയായരുന്നു.
വഴക്കിനിടെ ഇയാൾ യുവതിയുടെ തലമുടിയിൽ പിടിച്ചു വലിക്കുകയും വയറിൽ ചവിട്ടുകയുമായിരുന്നു. ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ സ്ഥലത്തുനിന്നും പിടിച്ചു മാറ്റിയത്.
സംഭവം വിവാദമായതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. യുവതിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
ഇവർ തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
നവമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ഈ ദൃശ്യങ്ങൾ. നിരവധിയാളുകളാണ് ഇതിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.