ലോകകപ്പിൽ ഇംഗ്ലണ്ട് പേടി സ്വപ്‌നമാകുന്നു: തോൽപ്പിക്കണമെങ്കിൽ 500 റൺസ് എങ്കിലും അടിക്കണം

20

ഇത്തവണത്തെ ഏകദിന ലോകകപ്പ് മത്സരങ്ങൾ തുടങ്ങാനിരിക്കെ ടൂർണ്ണമെന്റിന്റെ തന്നെ ഫേവറേറ്റുകളായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് ടീം.

പാകിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് പ്രകടപിക്കുന്ന അവിശ്വസനീയമായ ഫോമാണ് ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുളള ടീമുകളിലൊന്നായി ഇംഗ്ലണ്ടിനെ മാറ്റുന്നത്.

Advertisements

തുടർച്ചയായി മൂന്ന് മത്സരങ്ങളിലാണ് പാകിസ്ഥാന്റെ വിജയമോഹങ്ങളെ ഇംഗ്ലഷ് ബാറ്റ്സ്മാൻമാർ തല്ലിക്കെടുത്തിയത്.

അതും മൂന്ന് മത്സരങ്ങളിലും മൂന്നൂറിന് മുകളിൽ സ്‌കോർ ചെയ്താണ് പാകിസ്ഥാൻ തോൽവി വഴങ്ങിയത്.

രണ്ടാം ഏകദിനത്തിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് ഇയോൺ മോർഗനും സംഘവും അടിച്ചെടുത്തത്.

മൂന്നാം ഏകദിനത്തിൽ ആകട്ടെ പാക്കിസ്ഥാൻ ഏറെ പ്രതീക്ഷയോടെയാണ് 358 റൺസ് സ്‌കോർ ബോർഡിൽ ചേർത്തത്.

എന്നാൽ, 31 പന്തുകൾ ബാക്കി നിർത്തി ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. നാലാം ഏകദിനത്തിലും ചരിത്രം ആവർത്തിച്ചപ്പോൾ ഇത്തവണ 341 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മറികടന്നത്.

നിലവിൽ ഏകദിനത്തിൽ ഏറ്റവും ഉയർന്ന രണ്ട് ടീം സ്‌കോറുകളും ഇംഗ്ലണ്ട് ടീമിന്റെ പേരിലാണ്. ഓസ്ട്രേലിയക്കെതിരെയുള്ള 481-6 ഉം പാകിസ്ഥാനെതിരെയുള്ള 444-3 ഉം ആണ് അത്.

ഇപ്പോൾ ലോകകപ്പ് എത്തുമ്പോൾ ഏത്ര റൺസ് അടിച്ചാൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനാകും എന്നാണ് മറ്റു ടീമുകൾ ആലോചിക്കുന്നത്.

ഈ അവസ്ഥയിൽ ഇംഗ്ലീഷ് പേസ് ബൗളർ അൽപം കൂടെ കടന്ന് ഒരു പ്രതികരണം നടത്തിയിരിക്കുകയാണ്.

തങ്ങളുടെ ഏകദിന ടീമിനെ തോൽപ്പിക്കണമെങ്കിൽ 500 റൺസ് എങ്കിലും ലക്ഷ്യം മുന്നിൽ വെയ്ക്കണമെന്നാണ് ബിബിസി സ്പോർട്ടിനോട് വുഡ് പറഞ്ഞത്.

350-400 സ്‌കോർ ഒക്കെ ഇപ്പോൾ സാധാരണയായിരിക്കുകയാണ്. അത് എളുപ്പത്തിൽ നേടാനാവുന്നതാണ്. എതിരാളികൾ എത്ര സ്‌കോർ ചെയ്താലും അത് മറികടക്കാൻ സാധിക്കുമെന്ന വിശ്വാസം തങ്ങൾക്കുണ്ടെന്നും വുഡ് കൂട്ടിച്ചേർത്തു.

Advertisement