ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്‍ട്ടറര്‍ സുബര്‍ന നോഡി (32) യാണ് കൊല്ലപ്പെട്ടത്. ജാഗ്രതോ ബംഗാളോ എന്ന പത്രത്തിലും ഇവര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ 9 വയസ്സുള്ള മകളോടൊപ്പം പബ്‌ന ജില്ലയിലെ രാധാനഗറിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി 10.45ന് ബൈക്കില്‍ അക്രമികള്‍ എത്തി സുബര്‍ണയുടെ വീടിന്റെ കോളിങ് ബല്‍ അടിച്ചു. വാതില്‍ തുറന്നതോടെ അക്രമികള്‍ വീടിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സമീപവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹകതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് പാമ്പ്‌നയിലുള്ള മാധ്യമ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭര്‍ത്താവ് രജിബ് ഹുസൈനും ഭര്‍ത്തൃപിതാവ് അബുല്‍ ഹുസൈനുമാണ് കൊലപാതകത്തിനു പിന്നിലെന്നു സുബര്‍നയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. അക്രമികളിലൊരാള്‍ ഭര്‍ത്താവാണെന്ന് മരണത്തിനു മുന്‍പ് സുബര്‍ന വെളിപ്പെടുത്തിയതായി അമ്മ പറഞ്ഞു. രജിബുമായി വിവാഹമോചനം കാത്തുകഴിയുകയായിരുന്നു സുബര്‍ന.