കാമുകിയെ മാനഭംഗം ചെയ്യാൻ അവസരം: പരസ്യം നൽകി നാല് വർഷമായി ഒരുമിച്ച് കഴിയുന്ന കാമുകൻ, സംഭവം ഇങ്ങനെ

25

സ്വന്തം കാമുകിയെ മാനഭംഗം ചെയ്യാൻ പരസ്യം നൽകി കാമുകൻ. ഒടുവിൽ കാമുകൻ നൽകിയ പരസ്യം കണ്ട് ഇംഗ്ലണ്ട് പ്രസ്റ്റണിലുള്ള യുവതി ഞെട്ടി.

യാദൃശ്ചികമായാണ് യുവതി കാമുകൻ നൽകിയ പരസ്യം കാണുന്നത്. കഴിഞ്ഞ നാല് വർഷമായി ഒരുമിച്ചാണ് ഇരുവരും കഴിയുന്നത്.

Advertisements

ഒരു ദിവസം കാമുകന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് കാമുകി ഞെട്ടിക്കുന്ന പരസ്യം കാണുന്നത്.

നിരവധി ഓൺലൈൻ സൈറ്റുകളിൽ എന്റെ കാമുകിയെ മാനഭംഗം ചെയ്യാൻ അവസരമെന്നുള്ള പരസ്യമാണ് കാമുകൻ നൽകിയിരുന്നത്.

ഈ പരസ്യത്തിന് നിരവധി അപരിചിതർ നൽകിയ മറുപടി കണ്ടതോടെയാണ് കാമുകൻ നൽകിയ പരസ്യത്തെക്കുറിച്ച് ഇവർ മനസിലാക്കുന്നത്.

ഈ പരസ്യവും മറുപടിയും കണ്ട് ഇവർ ഞെട്ടിപ്പോയി. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കാമുകനുമായുള്ള എല്ലാ ബന്ധവും യുവതി അവസാനിപ്പിച്ചു.

സംഭവത്തിൽ കാമുകനെതിരെ യുവതി പരാതി നൽകി. യുവതിയുടെ സുഹൃത്താണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.

നാലുവർഷം ഇത്ര ചതിയനായ ഒരാൾക്കൊപ്പമാണ് കഴിഞ്ഞതെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി ട്വീറ്റിന് മറുപടിയും നൽകിയിട്ടുണ്ട്.

കാമുകൻ നിരവധിപേർക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും ഇവർ പങ്കുവെച്ചിട്ടുണ്ട്.

Advertisement