പെന്‍സില്‍വാനിയ : കാമുകന്റെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. 130 കിലോ ഭാരമുള്ള 44 കാരി വിന്‍ഡി തോമസാണ് അറസ്റ്റിലായത്.
ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്നും ശ്വാസം മുട്ടിയുമാണ് കാമുകന്‍ കീനോ ബട്ലര്‍ മരിച്ചത്.കഴുത്തിനും പരിക്കുണ്ട്. ലഹരി തലയ്ക്കുപിടിച്ചതോടെയാണ് കൊല നടത്തിയത്.
താന്‍ കൊല നടത്തിയിട്ടില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് യുവതി എല്ലാം സമ്മതിച്ചു. മദ്യപിച്ച് ബോധം നഷ്ടമായതോടെ മയക്കുമരുന്ന് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു വിന്‍ഡി. കാമുകന്‍ ഇതിനെ എതിര്‍ത്തു.ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമായത്.
ഉപദ്രവിക്കുകകൂടി ചെയ്തതോടെ ദേഷ്യം കടുത്തു. കാമുകന്റെ കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മേശക്കാലുകൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീടാണ് ഇരുന്നുകൊലപ്പെടുത്തിയത്. യുവാവിന്റെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ പാടുകളുണ്ട്.
കാമുകന്‍ മരിച്ചതോടെ യുവതി തന്നെ പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങും.