ഇത്തമവണത്തെ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുമെന്നും ആരാധകർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മുൻ പാക് താരവും അവരുടെ മുഖ്യ സെലക്ടറുമായ ഇൻസമാമുൽ ഹഖ്.
ഇംഗ്ലണ്ടിനെതിരെ പരമ്പരയ്ക്ക് പിന്നാലെ സന്നാഹ മത്സരത്തിൽ അഫ്ഗാനെതിരേയും തോറ്റ പാക് ടീമിനെ ആരും എഴുതിത്തള്ളേണ്ടെന്ന് ഇൻസമാമുൽ ഹഖ് പറഞ്ഞു.
അവസാന ആറ് കളിയിലും തോറ്റെങ്കിലും ലോക കപ്പിൽ പാകിസ്ഥാൻ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഇൻസമാം പറയുന്നു.
മാത്രമല്ല ലോക കപ്പിൽ ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുമെന്നും ആരാധകർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഇൻസമാം പ്രവചിക്കുന്നു.
ലോക കപ്പിൽ ഇന്ത്യക്കെതിരെ തുടർച്ചയായി തോൽക്കുന്നതിൽ പാകിസ്ഥാൻ ആരാധകർ നിരാശരാണ്. ഇത്തവണ പാക് ടീം ചരിത്രം മാറ്റിയെഴുതും. ആരാധകർ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഇൻസമാം പറഞ്ഞു.
ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ലോക കപ്പ് ചരിത്രത്തിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാൻ ലോക കപ്പിന് ഇറങ്ങുന്നത്.
പാക്കിസ്ഥാൻ ബംഗ്ലാദേശ് സന്നാഹ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെയും ഉപേക്ഷിക്കുകയും ചെയ്തു.
മെയ് 30 മുതൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് ഏകദിന ലോക കപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോക കപ്പിലെ ഉദ്ഘാടന മത്സരം.