ഫ്ളോറിഡ: സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു. മാതാപിതാക്കള്‍ക്ക് നേരെയും വെടിവെച്ചു.
മാതാവിനെ കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും വിടാതെയായിരുന്നു വെടിവെയ്പ്പ് . ഫ്ളോറിഡയില്‍ നടന്ന സംഭവത്തില്‍ 39 കാരന്‍ വില്യം ബ്രയാനാണ് ഭാര്യ മോണയെ അഞ്ചു വയസ്സുള്ള മക്കളുടെ മുന്നിലിട്ട് വെടിവെച്ചത്.
ന്യൂ ഈയര്‍ ആഘോഷിക്കാനായി ഫ്ളോറിഡയില്‍ എത്തിയതായിരുന്നു കുടുംബം. വില്യം ഇതിനിടയില്‍ വീട്ടില്‍ വെച്ചു ചിത്രീകരിച്ച ഒരു ടേപ്പ് വില്യം എല്ലാവരെയും കാണിക്കുകയായിരുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമുള്ള ഭാര്യയുടെ വേഴ്ച ചിത്രീകരിച്ച ദൃശ്യമായിരുന്നു അത്. പിന്നീട് മക്കളുടെ സാന്നിദ്ധ്യത്തില്‍ വഴക്കുണ്ടാക്കുകയും മോണയ്ക്ക് നേരെ 9 എംഎം സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ കൊണ്ടു വെടി വെയ്ക്കുകയുമായിരുന്നു.
പിതാവ് വെടി ഉതിര്‍ക്കുമ്പോള്‍ ഇരട്ടകളായ മകനും മകളും പിതാവിനെ കെട്ടിപ്പിടിച്ച് ചെയ്യരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അയാളുടെ മനസ്സ് അലിഞ്ഞില്ല. തുടര്‍ന്ന് ഭാര്യയുടെ മാതാപിതാക്കള്‍ക്കിട്ടും വെടിവെച്ചു. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ മോണയേയും മാതാപിതാക്കളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. വിവാഹജീവിതം തകരാറിലായതിനെ തുടര്‍ന്ന് നേരത്തേ മോണ ഭര്‍ത്താവിനെ വിട്ട് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്നു.