ലണ്ടന്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിങ് കെട്ടിടത്തിന് തീപിടിച്ച് 1400 കാറുകള്‍ കത്തിനശിച്ചു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് പുതുവത്സരാഘോഷത്തിനിടെ തീപിടിച്ചത്. കോടികള്‍ വില വരുന്ന ആഢംബര കാറുകളാണ് കത്തി നശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യം ഒരു കാറിന് തീപിടിക്കുകയും പിന്നീട് അത് പടരുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1,600 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്കു ചെയ്യാവുന്ന കെട്ടിടമാണ് എക്കോ അരീന കാര്‍ പാര്‍ക്ക്. 21 ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കി. സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു.
Advertisements
Advertisement