ഹാഷിം അംലയ്ക്കെതിരെ ആരാധക രോഷം, പുറത്താക്കണമെന്ന് മുറവിളി

14

ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിൽ മുതിർന്ന താരം ഹാഷിം അംലയെ ഉൾപ്പെടുത്തിയതിനെതിരെ ആരാധക രോഷം. സമീപകാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

സോഷ്യൽ മീഡിയിൽ വൻ തോതിലാണ് അംലയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. അംലയെ ടീമിലെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലെ മിന്നു താരമായ റീസ ഹെൻഡ്രിക്ക്സിനെ പുറത്താക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Advertisements

അടുത്തിടെ ദേശീയ ടീമിന് വേണ്ടി കളിച്ച മത്സരങ്ങളിലെല്ലാം മിന്നും ഫോം പുറത്തെടുത്ത താരത്തിന്, പക്ഷേ അംല ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ സ്ഥാനം നഷ്ടമാകുകയായിരുന്നു.

മേയ് 30ന് ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരം. ജൂൺ അഞ്ചാം തീയ്യതി ഇന്ത്യയുമായും ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടും.

ടീം: ഫാഫ് ഡു പ്ലെസിസിസ് (നായകൻ), ഹാഷിം അംല, ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, റാസ്സി വാൻ ഡെർ ഡൂസൻ, ജെപി ഡുമിനി, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്ലുക്വായോ, ഇമ്രാൻ താഹിർ, കാഗിസോ റബാഡ, ഡ്വെയിൻ പ്രിട്ടോറിയസ്, ആന്റിച്ച് നോർട്‌ജേ, ലുംഗിസാനി ഗിഡി, തബ്രൈസ് ഷംസി.

Advertisement