പോണ്‍ സിനിമയിലൂടെ ആരാധകരുടെ ഹരമായി മാറിയ നടി വിവാഹത്തിനൊരുങ്ങുന്നു. തായ് സുന്ദരി നോങ് നാറ്റ് ചാനപ്പ എന്ന 33 കാരിയാണ് വരനെ തേടുന്നത്.
എട്ടാംവയസില്‍ പിതാവിനെ നഷ്ടപ്പെട്ട നോങ് നാറ്റ് ചാനപ്പ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
എന്നാല്‍ പോണ്‍ സിനിമകളില്‍ അഭിനിയിക്കാന്‍ തുടങ്ങിയതോടെ ലോകമെങ്ങും ആരാധകരെ ഉണ്ടാക്കാന്‍ താരത്തിന് കഴിഞ്ഞു.
ആരാധകരെ നിരാശപ്പെടുത്തി നേരത്തെ നോങ് നാറ്റ് ബുദ്ധമതം സ്വീകരിച്ചതും തന്റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
മാത്രമല്ല പോണ്‍ചിത്രങ്ങളോട് വിടപറഞ്ഞ് ആരാധകരെ നിരാശരാക്കുകയും ചെയ്തു. 2012ലാണ് താരം 72കാരനായ ബിസിനസുകാരനെ വിവാഹം ചെയ്തത്.
എന്നാല്‍ താരത്തിന്റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിക്കുമോ എന്ന ഭയമാണ് വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണമായി താരം പറഞ്ഞിരുന്നത്.
ഇപ്പോള്‍ രണ്ടാം വിവാഹത്തിന് മനസുകൊണ്ട് തയ്യാറായിക്കഴിഞ്ഞ താരം പുതിയ വരനുവേണ്ടിയുള്ള തിരച്ചിലിലാണ്.
ആരെ വേണമെങ്കിലും വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ താരത്തിന് ഒരേ ഒരു നിബന്ധന മാത്രമേ ഉള്ളൂ. വരന്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുമായി വരണം എന്നതാണ് ആ നിബന്ധന.
വരന്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ആളാണെന്ന് ബോധ്യം വരുത്തുന്നതിനാണ് ബാങ്ക് സ്‌റ്റേറ്റുമെന്റ് ആവശ്യപ്പെടുന്നത്.