വിദേശത്ത് പഠിക്കാന്‍ പോയ മകളുടെ കൂടെ അച്ഛന്‍ വിട്ടത് 12 ജോലിക്കാരെ; കഴിപ്പിക്കും കുളിപ്പിക്കും ഉടുപ്പിക്കും വാതില്‍ തുറന്നു കൊടുക്കും; ഓരോരുത്തര്‍ക്കും ശമ്പളം 20 ലക്ഷം രൂപ വീതം

42

ലണ്ടന്‍: വിദേശത്തെ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയ മകള്‍ക്കൊപ്പം പിതാവ് അയച്ചത് വര്‍ഷം 20 ലക്ഷം രൂപ കൂലി കൊടുത്തു 12 ജോലിക്കാരെ.

സ്‌കോട്‌ലന്റിലെ കോളേജില്‍ പ്രവേശനം ലഭിച്ച മകളെ സഹായിക്കാന്‍ പേര് പുറത്തു വിട്ടിട്ടില്ലാത്ത ഒരു ഇന്ത്യന്‍ കോടീശ്വരനാണ് ഒരു ഡസന്‍ സഹായികളെ കൂടി വിദേശത്തേക്ക് വിട്ടത്.

Advertisements

ഹൗസ്മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ട കാവല്‍ക്കാരന്‍, ഒരു വേലക്കാരി, ഒരു പാചകക്കാരന്‍, മൂന്ന് പരിചാരകര്‍, ഒരു സ്വകാര്യ പാചക വിദഗദ്ധന്‍, ഒരു ഡ്രൈവര്‍ എന്നിവരെയാണ് മകള്‍ക്കൊപ്പം പിതാവ് അയച്ചത്.

സ്‌കോട്‌ലന്റിലെ സെന്റ് ആന്‍ഡ്രൂ യൂണിവേഴ്‌സിറ്റിയിലാണ് പെണ്‍കുട്ടിക്ക് പ്രവേശനം കിട്ടിയത്. നാലു വര്‍ഷം നീളുന്ന വിദ്യാഭ്യാസ കാലത്ത് കുടുംബത്തിന്റെ പേരിലുള്ള ആഡംബര ബംഗ്‌ളാവില്‍ താമസിച്ചാണ് കുട്ടി പഠിക്കുക.

ഇക്കാലമത്രയും ഇവര്‍ക്കൊപ്പം ഇവിടെ പരിചാരകരും ജോലി ചെയ്യും. മാസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് പോകാന്‍ താല്‍പ്പര്യമുള്ള എപ്പോഴും സന്തോഷമായിരിക്കുന്ന ഊര്‍ജ്ജ്വസ്വലയായ വേലക്കാര്‍ക്ക് വേണ്ടി കുടുംബം പരസ്യം നല്‍കിയത്.

ഇതില്‍ വേലക്കാരിക്കാകും മറ്റു ജീവനക്കാരെ ജോലി ചെയ്യിക്കാനും അവരുടെ ജോലികളുടെ മേല്‍നോട്ടം വഹിക്കാനും ചുമതലയെന്നും പ്രത്യേകം പറഞ്ഞിരുന്നു.

സ്റ്റാഫുകള്‍ക്ക് ഷോപ്പിംഗ് നടത്താനും വസ്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സി ആയ സില്‍വര്‍ സ്വാന്‍ പറഞ്ഞിരുന്നു.

പാചകക്കാരനായിരിക്കും തൊഴിലാളികളുടെയെല്ലാം മേല്‍നോട്ടം. യുവതിക്ക് വേണ്ടി വീടിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന ജോലിയും ഇയാള്‍ക്കായിരിക്കും.

പരിചാരകനാണ് ഭക്ഷണം വിളമ്പുന്ന ജോലിയും ടേബിള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ചുമതല. വമ്പന്‍ പണക്കാരായ കുടുംബത്തില്‍ ജോലി ചെയ്യാനായി പരിചയസമ്പന്നതയുള്ള സ്റ്റാഫുകളെയായിരുന്നു ക്ഷണിച്ചിരുന്നത്.

ഓരോ ജോലിക്കും നിര്‍ണ്ണയിച്ചിട്ടുള്ള ശമ്പളം വര്‍ഷം 30,000 പൗണ്ട് (ഏകദേശം 2833492.6191 രൂപ)വരെയാണ്

Advertisement