വാഷിംഗ്ടണ്‍: വയസ് മുപ്പത്തിരണ്ടായി. പക്ഷേ, കണ്ടാല്‍ ഇരുപത്തഞ്ചിനപ്പുറം തോന്നിക്കില്ല. കാമുകനുണ്ട്. സെക്സിനോട് നല്ല താത്പര്യവുമുണ്ട്. പക്ഷേ, ഇപ്പോഴും കന്യകയാണ്. യു ട്യൂബ് താരമായ ക്രിസ്റ്റിനാ കാരിലോയാണ് വ്യത്യസ്തതകളുടെ രാജകുമാരി.
യുട്യൂബില്‍ ലോകത്തങ്ങോളമിങ്ങോളമായി ഒരു മില്യന്‍ ആരാധകരാണുള്ളത്. നിത്യവും ആരാധകരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. ജീവിതത്തിലെ വ്യത്യസ്തയാണ് യുവത്വത്തിന് കാരണമെന്നാണ് ക്രിസ്റ്റിന പറയുന്നത്.
പച്ചക്കറികളും പഴങ്ങളും വേവിക്കാതെ കഴിക്കാനാണിഷ്ടം. അങ്ങനെയേ കഴിക്കൂ. എങ്കിലേ അവയുടെ ഗുണങ്ങള്‍ മുഴുവന്‍ ശരീരത്തിന് ലഭിക്കൂ എന്നാണ് ക്രിസ്റ്റിന പറയുന്നത്.
കാമുകനെ വിവാഹം കഴിച്ചുകൂടേ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വിവാഹത്തിന് സമയമായില്ല എന്നാണ് ക്രിസ്റ്റിന പറയുന്നത്. വൈകാന്‍ കാരണം ചോദിച്ചാല്‍ നോ കമന്റ്.
സെക്സിനോട് താത്പര്യമുള്ളതിനാല്‍ കാമുകനോടൊപ്പം കിടക്കപങ്കിട്ടുകൂടേ എന്നുചോദിച്ചാലും നോ ഉത്തരം. കാഷ് എന്നയാളാണ് ക്രിസ്റ്റിനയുടെ കാമുകന്‍. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കക്ഷിക്കും തീരെ താത്പര്യമില്ല.
വെജിറ്റേറിയന്‍ മൂവ്മെന്റിന്റെ വക്താവ് എന്നതിനൊപ്പം എഴുത്തുകാരിയും പ്രഭാഷകയുമാണ് ക്രിസ്റ്റിന. പഴങ്ങളും പച്ചക്കറികളും വേവിക്കാതെ പച്ചയായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് യു ട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
ചെറുപ്രായത്തില്‍ പ്രമേഹം കീഴ്പ്പെടുത്തിയതോടെയാണ് ഭക്ഷണത്തോടുള്ള മനോഭാവത്തില്‍ മാറ്റംവന്നത്. യൂട്യൂബിനൊപ്പം ഇന്‍സ്റ്റാഗ്രാമിലും ക്രിസ്റ്റിനാ താരമാണ്.