എല്ലാ ബോളർമാക്കും എന്നെ ഭയമാണ്: വെല്ലുവിളിച്ച് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ

29

ഇത്തവണത്തെ ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബോളർമാരെ വെല്ലുവിളിച്ച് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ.

എല്ലാ ബോളർമാക്കും തനിക്കെതിരെ പന്തെറിയാൻ പല ബോളർമാർക്കും ഭയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisements

ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിൽ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കിരീടം നേടുക എന്നത് മാത്രമാണ് ലക്ഷ്യം.

പല ബോളർമാർക്കും അറിയാം ഗെയിൽ ആണ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ എന്ന്.

പക്ഷേ, അക്കാര്യം ക്യാമറയ്ക്ക് മുമ്പിലോ അല്ലാതെയോ തുറന്നു പറയാൻ അവർ തയ്യാറല്ലെന്നും വിൻഡീസ് താരം വ്യക്തമാക്കി.

ഞാൻ ബാറ്റ് ചെയ്യുമ്പോൾ ബോളർമാർ വിചാരിക്കാറുണ്ട് ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന് എതിരെയാണ് പന്ത് എറിയുന്നതെന്ന്.

യുവ ബൗളർമാരെ നേരിടുന്നത് താൻ ആസ്വദിക്കുന്നുണ്ട്. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഞാൻ ആത്മവിശ്വാസത്തിന്റെ നെറുകയിലാണെന്നും ഗെയിൽ പറഞ്ഞു.

Advertisement