കാർ ഓട്ടോ മോഡിലിട്ട് പോൺ നടിയുടെ ലൈംഗികബന്ധം; നടിയ്ക്കും കാറുടമയ്ക്കും കിട്ടിയത് എട്ടിന്റെ പണി

23

റോഡിൽ ഓടുന്നതിനിടെ കാർ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോൺ നടി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വിവാദം പുകയുന്നു.

ഇലക്ട്രിക്ക് വാഹന രാജാവായ ടെസ്‌ലയുടെ മോഡൽ എക്‌സും പോൺ താരം ടെയ്‌ലർ ജാക്‌സണും കമ്പനി ഉടമ ഇലോൺ മസ്‌കും ഉൾപ്പെട്ട വിവാദമാണ് പുകയുന്നത്.

Advertisements

ഒരു പോൺ വെബ്സൈറ്റിൽ ടെയ്ലർ ജാക്സൺ തന്നെ അപ് ലോഡ് ചെയ്ത വീഡിയോയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

തനിയെ ഓടുന്ന ടെസ്‌ല കാറിൽ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്ലർ ജാക്സൺ ദൃശ്യങ്ങൾ പങ്കുവച്ചത്.

വീഡിയോ വൈറലായതിനൊപ്പം വൻവിമർശനങ്ങളും ഉയർന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം വാദിക്കുന്നതിനിടെ ടെസ്‌ല ഉടമ ഇലോൺ മസ്‌കിൻറെ ട്വീറ്റ് പ്രശ്‌നം വീണ്ടും വഷളാക്കി.

ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി സങ്കൽപിച്ചതിനേക്കാൾ കൂടുതൽ വഴികളുണ്ട് എന്നായിരുന്നു മസ്‌കിൻറെ ട്വീറ്റ്.

ഈ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. നിരുത്തരവാദപരമായ ട്വീറ്റെന്നായിരുന്നു ആരോപണം.

വീഡിയോ അപ് ലോഡ് ചെയ്ത പോൺ സൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ടെസ്‌ല എന്ന വാക്കാണ്.

പിന്നാലെ പോൺ സൈറ്റ് സെർച്ചിൽ താൻ ടെസ്ലയെ ഒന്നാമതാക്കി എന്നും ടെയ്ലർ ജാക്സൺ ട്വീറ്റും ചെയ്തു.
എന്തായാലും ടെസ്‌ലയുടെ ഓട്ടോപൈലറ്റ് മോഡും ഓട്ടോണമസ് വാഹനങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച ചർച്ചകളുമാണ് ഇപ്പോൾ വാഹന ലോകത്ത് നടക്കുന്നത്.

നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ കാർ തനിയെ ഓടുന്ന സംവിധാനമാണ് ടെസ്ല കാറിലെ ഓട്ടോ പൈലറ്റ് മോഡ്.

ടെസ്‌ലയുടെ ഓട്ടോ പൈലറ്റ് മോഡ് കാരണം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഇങ്ങനെ അപകടരമായൊരു സംഭവം എന്നത് ടെസ്‌ലയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

സുരക്ഷയിൽ അമേരിക്കയിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ടെസ്ല മോഡൽ എക്സ് ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കും.

നാല്, അഞ്ച്, ഏഴ് സീറ്റ് വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

79,500 ഡോളർ (ഏകദേശം 50.62 ലക്ഷം രൂപ) ആണ് വാഹനത്തിൻറെ അടിസ്ഥാന വകഭേദത്തിന്റെ വില.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങളെ ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

Advertisement