വിമാനം ഓട്ടോപൈലറ്റ് മോഡിൽ ഇട്ടശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗീക ബന്ധം: കോടീശ്വരന് എട്ടിന്റെ പണി കിട്ടി

24

വാഷിങ്ടൺ: സ്വകാര്യ വിമാനം ഓട്ടോപൈലറ്റ് മോഡിൽ ഇട്ടശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട കോടീശ്വരന് തടവ് ശിക്ഷ.

53കാരനായ സ്റ്റീഫൻ ബാർഡ്ലി മെലിനാണ് അഞ്ചു വർഷത്തെ തടവ്ശിക്ഷയ്ക്ക് കോടതി വിധിച്ചത്.

Advertisements

ന്യൂജേഴ്സിയിൽ നിന്നും തന്റെ സ്വകാര്യ വിമാനത്തിൽ മറ്റൊരു സംസ്ഥാനത്തേക്ക് പോകും വഴിയാണ് ലൈംഗീകവീഴ്ചയിൽ ഏർപ്പെട്ടത്.

2018 ഡിസംബറിലാണ് സംഭവം. ഇന്റർസ്റ്റേറ്റ് യാത്രക്കിടെ ലൈംഗീക വീഴ്ച്ചയിൽ ഏർപ്പെട്ടു പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്.

വിമാനം പറത്തുന്നത് പഠിക്കുവാൻ വേണ്ടിയാണ് കുട്ടിയുടെ അമ്മ ഇയാളുടെ കൂടെ നിർബന്ധിച്ച് യാത്രയാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിചാരണയ്ക്കിടെ മെൽ ഒരു സാധാരണക്കാരനായ മനുഷ്യനാണെന്നും ഇയാൾക്കെതിരെ നിരവധിയാളുകൾ ഗൂഡാലോചന നടത്തിയതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

Advertisement