അള്‍ജേഴ്സ്: അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 181 പേര് മരിച്ചു. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അള്‍ജീരിയയുടെ തലസ്ഥാനമായ അള്ജേഴ്സിനു സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നു.
Advertisements
ബൂഫാരീഖ്, ബലീദ വിമാനത്താവളങ്ങള്‍ക്കിടയിലാണ് അപകടം. യാത്രാ മധ്യേ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
റഷ്യന്‍ നിര്‍മിത ഇല്യൂഷിന് കഹ76 വിമാനമാണ് തകര്‍ന്നുവീണത്. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബൗഫാറിക് സൈനിക വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
Advertisement