മയക്കുമരുന്ന് ഗര്‍ഭപാത്രത്തില്‍ ഒളിപ്പിച്ച യുവതിയെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി

18

കൊല്‍ക്കത്ത: ഗര്‍ഭപാത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അധികൃതരെ പോലും ഞെട്ടിച്ച യുവതിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും പിടികൂടി. 30കാരിയായ നൈജീരിയന്‍ യുവതി ഡേവിഡ് ബ്ലെസ്സിങ്ങ് ആണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
തിങ്കളാഴ്ചയായിരുന്നു രാത്രിയാണ് സംഭവം. ആദ്യം ഇവരുടെ ബാഗില്‍ നിന്നും 20 എല്‍എസ്ഡി ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും 12 ഗ്രാം കൊക്കെയിനും കണ്ടെത്തിയത്.
തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തി എക്‌സ് റേ പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ എന്തോ ഒളിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ശരീരത്തിനുള്ളിലൂടെയുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിശദമായ മെഡിക്കല്‍ പരിശോധനയില്‍ രഹസ്യ ഭാഗങ്ങളില്‍ നിന്ന് ഒരു ഗ്രാമോളം വരുന്ന വെള്ള നിറത്തിലുള്ള വസ്തു കണ്ടെടുത്തു. ഇത് എന്താണെന്ന് പരിശോധിക്കുകയാണ്. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisement