ഷൊയ്ബ് മാലിക്കിന് ശേഷം ഇന്ത്യൻ സുന്ദരിയുടെ മനം കവർന്ന് മറ്റൊരു പാക് താരം: വിവാഹം ഓഗസ്റ്റ് 20ന്

10

പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും തമ്മിലുള്ള പ്രണയവും വിവാഹവും ആരാധകർക്ക് ഏറെ ആകാംക്ഷ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ ഷൊയ്ബ് മാലിക്കിന് പിന്നാലെ മറ്റൊരു പാക് താരവും ഇന്ത്യൻ പെൺകുട്ടിയെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ തീരുമാനിച്ചിരിക്കുന്നു.

പാക് പേസ് ബൗളർ ഹസൻ അലിയാണ് ഇന്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. ഷമിയ അർസൂ എന്ന ഇന്ത്യൻ പെൺകുട്ടിയാണ് ഹസൻ അലിയുടെ ജീവിത പങ്കാളിയാകുന്നത്. ഇരുവരും തമ്മിലുള്ള നിക്കാഹ് ചടങ്ങുകൾ ഓഗസ്റ്റ് 20ന് ദുബായിൽ വച്ച് നടക്കും. ഹരിയാന സ്വദേശിയായ ഷമിയ സൗകാര്യ എയർലൈനിൽ ജോലി ചെയ്യുകയാണ്.

Advertisements

ഇംഗ്ലണ്ടിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ഷമിയ മാതാപിതാക്കളുമൊത്ത് ദുബായിലാണ് താമസം. ഇവരുടെ ബന്ധുക്കൾ ന്യൂഡൽഹിയിലുണ്ട്. ദുബായിൽ വച്ചാണ് ഹസൻ അലിയും ഷമിയയും തമ്മിൽ കണ്ടുമുട്ടിയത്.

പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാന് വേണ്ടി ഒൻപത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ച താരമാണ് ഹസൻ. 2017ൽ പാകിസ്ഥാൻ ചാമ്ബ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയപ്പോൾ ഹസൻ നിർണായക പങ്ക് വഹിച്ചിരുന്നു.

Advertisement