ആൻഡ്രോയ്ഡ് ഫോണിൽ വീഡിയോ കാണുന്നവർക്ക് വൻ മുന്നറിയിപ്പ്, കിട്ടാൻ പോകുന്നത് എട്ടിന്റെ പണി

19

ഇന്റർനെറ്റും മുന്തിയ സ്മാർട്ട് ഫോണുകളും ഒക്കെ ഇപ്പോൾ എല്ലാവർക്കും ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. കാളുകൾ ചെയ്യാൻ മാത്രമല്ല വീഡിയോ കാണാനും സീരിയൽ കാണാനും ഒക്കെയായി പല ആവശ്യങ്ങൾക്ക് ആണ് നാം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്.

ഇപ്പോഴിതാ ആൻഡ്രോയ്ഡ് ഫോണിൽ വീഡിയോ കാണുന്നവർക്ക് വൻ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകൾ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാൽവെയർ പടരുന്നു എന്നാണ് റിപ്പോർട്ട്. വ്യാജ വിഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിൻറെ കുക്കിയുടെ സഹായത്തോടെ ഹാക്കർക്ക് നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

Advertisements

100 കോടി സ്മാർട് ഫോണുകളെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. ആൻഡ്രോയിഡ് 7.0 നൗഗട്ടിനും ആൻഡ്രോയിഡ് 9.0 പൈയ്ക്കും ഇടയിലുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾക്കാണ് ഹാക്കിങ് ഭീഷണി. സൂക്ഷിച്ചില്ലെങ്കിൽ ഈ മാൾവെയർ നിങ്ങളുടെ സ്മാർട് ഫോണുകളെയും ആക്രമിച്ചേക്കാം.

മാൾവെയർ ആക്രമണം നടന്നാൽ സ്മാർട് ഫോണിന്റെ പൂർണ നിയന്ത്രണം പിന്നെ ഹാക്കർമാരുടെ കയ്യിലാകും. അജ്ഞാത കോൺടാക്റ്റ് വഴി ലഭിക്കുന്ന വിഡിയോ പ്ലേ ചെയ്യുകയോ സംശയാസ്പദമായ വെബ്സൈറ്റിൽ നിന്ന് വിഡിയോ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജൂലൈ അപ്ഡേറ്റിൽ ഗൂഗിൾ ഇതിനകം ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാം എന്നും റിപ്പോർട്ടുണ്ട്.

Advertisement