ഇടിവെട്ട് പ്രകടനവുമായി യുവിയുടെ തിരിച്ചുവരവ്: ഗ്ലോബൽ ടി20യിൽ ടൊറാന്റോ നാഷണൽസിന് തകർപ്പൻ ജയം

18

ബ്രാംപ്ടൺ: കാനഡ ഗ്ലോബൽ ടി20 ലീഗിൽ മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങിന്റെയും മൻപ്രീത് ഗോണിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ടൊറാന്റോ നാഷണൽസിന് ജയം. രണ്ട് വിക്കറ്റിനാണ് എഡ്മെന്റോൺ റോയൽസിനെ ടൊറാന്റോ മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ടൊറന്റൊ ലക്ഷ്യം മറികടന്നത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന യുവരാജ് 21 പന്തിൽ മൂന്നുവീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 35 റൺസാണ് നേടിയത്.

Advertisements

യുവരാജ് സിങ്ങിന്റെയും മൻപ്രീത് ഗോണിയുടെയും ബാറ്റിങ് മികവിൽ ടൊറന്റൊ നാഷണൽസ് രണ്ട് വിക്കറ്റിന് എഡ്‌മൊന്റോൺ റോയൽസിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ടൊറന്റൊ ലക്ഷ്യം മറികടന്നു. ഹെന്റിച്ച് ക്ലാസൻ (45), യുവരാജ് സിങ് (35), മൻപ്രീത് ഗോണി (12 പന്തിൽ 33) എന്നിവരുടെ പ്രകടനമാണ് ടൊറന്റൊയെ വിജയിപ്പിച്ചത്. നേരത്തെ, ബെൻ കട്ടിങ് (43), ഷദാബ് ഖാൻ (36) എന്നിവരുടെ പ്രകടനമാണ് റോയൽസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് 28 റൺസെടുത്തു.

പാകിസ്ഥാൻ ലെഗ്സ്പിന്നർ ഷദാബ് ഖാനെ സിക്സർ പറത്തിയ യുവിയുടെ പ്രകടനം തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. യുവിയ്ക്ക് പുറമെ ഹെന്റിച്ച് ക്ലാസൻ (45), മൻപ്രീത് ഗോണി (12 പന്തിൽ 33) എന്നിവരുടെ പ്രകടനമാണ് ടൊറന്റൊയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ബെൻ കട്ടിങ് (43), ഷദാബ് ഖാൻ (36) എന്നിവരുടെ പ്രകടനമാണ് റോയൽസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് 28 റൺസെടുത്തു.

Advertisement