ഇന്ത്യൻ താരങ്ങളെ ഞാൻ വിവാഹത്തിന് ക്ഷണിക്കും, അവർ പങ്കെടുത്താൽ സന്തോഷമെന്നും ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കുന്ന പാക്താരം ഹസൻ അലി

18

തന്റെ വിവാഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ക്ഷണിക്കുമെന്ന് പാക് പേസർ ഹസൻ അലി. സെപ്തംബർ 20ന് ദുബൈയിൽ വെച്ചാണ് ഇന്ത്യക്കാരിയായ ഷാമിയ അർസൂയുമായുള്ള ഹസൻ അലിയുടെ വിവാഹം.

എല്ലാത്തിനും ഉപരി ഞങ്ങൾ ക്രിക്കറ്റ് മേറ്റ്സ് അല്ലേ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഞാൻ വിവാഹത്തിന് ക്ഷണിക്കും. ക്ഷണം സ്വീകരിച്ച് അവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയാൽ സന്തോഷം. കളിക്കളത്തിൽ മാത്രമെ പോരുള്ളു, പുറത്തില്ല.

Advertisements

ഞങ്ങളെല്ലാവരും പ്രൊഫഷണൽ ക്രിക്കറ്റർമാരാണ്. സന്തോഷം പങ്കിടേണ്ടവരാണ് എന്നും ഹസൻ അലി പറഞ്ഞു. വിവാഹം സംബന്ധിച്ച കാര്യങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് എന്റെ കുടുംബം ആഗ്രഹിച്ചത്.

എന്നാൽ മാധ്യമ ശ്രദ്ധയിലേക്ക് ഇത് എത്തിയതോടെ വിവാഹ വാർത്ത അഭ്യൂഹമല്ലെന്ന് വ്യക്തമാക്കാൻ എനിക്ക് സ്ഥിരീകരണം നടത്തേണ്ടി വന്നു. വിവാഹത്തിന് ശേഷം ഗുജ്റൻവാലയിലാവും തങ്ങൾ താമസിക്കുക എന്നും ഹസൻ അലി പറഞ്ഞു.

Advertisement