തിരക്കേറിയ ഹൈവേയിൽ നിറയെ കറൻസികൾ; വണ്ടി നിർത്തി നോട്ടുകൾ 'വാരിയെടുത്ത്' യാത്രക്കാർ: വീഡിയോ

21

അറ്റ്‌ലാൻറയിലെ തിരക്കേറിയ ഹൈവേയിൽ മീറ്ററുകളോളം നിരന്ന് കറൻസികൾ, വാഹനം നിർത്തി ‘നോട്ടുവാരി’ യാത്രക്കാരും.
റോഡിൽ നിന്നും നോട്ടുകൾ പെറുക്കിയെടുക്കുന്ന യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചത്.
അറ്റ്‌ലാൻറയിലെ ഇൻറര്‍‌സ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കറൻസി കൊണ്ടുപോയ ട്രക്കിൻറെ ഒരു വശത്തെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ നോട്ടുകൾ നിരത്തിലേക്ക് വീഴുകയായിരുന്നു. ഏകദേശം ഒരു ലക്ഷം ഡോളറാണ് നഷ്ടമായത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് യാത്രക്കാരിൽ നിന്നും പണം തിരികെ വാങ്ങി. റോഡിൽ നഷ്ടമായ പണം എടുക്കുന്നത് കുറ്റകരമാണെന്ന് മനസ്സിലാക്കിയ ചിലർ പണം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

Advertisements
Advertisement