അഞ്ചിലേറെ അവിഹിത ബന്ധങ്ങൾ തനിക്ക് ഉണ്ടായിരുന്നതായി പാകിസ്ഥാൻ മുൻ ഓൾറൗണ്ടർ അബ്ദുൾ റസാഖിന്റെ വെളിപ്പെടുത്തൽ.
ഒരു പാക് ടെവലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് റസാഖിന്റെ വിവാദ വെളിപ്പെടുത്തൽ. ഈ ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നുവെന്നും താരം പറഞ്ഞു.
ഈ വിവാഹേതര ബന്ധങ്ങൾക്കെല്ലാം കാലാവധി ഉണ്ടായിരുന്നു. ചില ബന്ധങ്ങൾ ഒരു വർഷത്തിനുള്ളിൽ അവസാനിച്ചപ്പോൾ മറ്റു ചിലത് ഒന്നര വർഷം വരെ നീണ്ടുനിന്നെന്നും അബ്ദുൽ റസാഖ് പറഞ്ഞു.
അവതാരക ആവർത്തിച്ച് ചോദിക്കുമ്ബോഴാണ് ബന്ധങ്ങളെല്ലാം വിവാഹശേഷമായിരുന്നു എന്ന് 39 കാരനായ റസാഖ് വെളിപ്പെടുത്തിയത്.
റസാഖിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകർ കേട്ടത്. സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നിറയുകയാണ്.
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിശീലകനാകാൻ തയ്യാറാണെന്നും, അദ്ദേഹത്തെ ലോകോത്തര ഓൾറൗണ്ടറാക്കാമെന്നും അബ്ദുൾ റസാഖ് അടുത്തകാലത്ത് വാ?ഗ്ദാനം നടത്തിയിരുന്നു.
Former Pakistan all-rounder Abdul Razzaq stating that he had 5-6 extramarital affairs (video courtesy Aap News) pic.twitter.com/GP0dOSQELa
— Saj Sadiq (@Saj_PakPassion) July 17, 2019