എംഎസ് ധോണിയെ ന്യൂസിലൻഡ് ടീമിലേക്ക് ക്ഷണിച്ച് നായകൻ കെയ്ൻ വില്യംസൺ

24

ഒരുപേക്ഷ തന്റെ കരിയറിലെ തന്നെ അവസാന ലോക കപ്പ് കളിച്ച മുതിർന്ന ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ ന്യൂസിലൻഡ് ടീമിലേക്ക് ക്ഷണിച്ച് നായകൻ കെയ്ൻ വില്യംസൺ. സെമിയിൽ ഇന്ത്യയെ തോൽപിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വില്യംസൺ തമാശയായി ന്യൂസിലൻഡ് ടീമിലേക്ക് ക്ഷണിച്ചത്.

Advertisements

ഇന്ത്യൻ നായകൻ നിങ്ങളായിരുന്നുവെങ്കിൽ ധോണിയെ ടീമിലെടുക്കുമോ എന്നായിരുന്നു വില്യംസനോട് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിന് മറുപടിയായാണ് വില്യംസൺ ചിരിച്ച് കൊണ്ട് രാജ്യം മാറാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ധോണിയെ കിവീസിന്റെ ടീമിലെടുക്കാമെന്ന് പറഞ്ഞത്.

തീർച്ചയായും ധോണിയെ ഞാൻ ടീമിലെടുക്കും, അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്’ വില്യംസൺ പറഞ്ഞു. ടൂർണമെന്റിലുടനീളം അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു.

ഈ കളിയിൽ ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നു, അദ്ദേഹം രാജ്യം മാറാൻ ആലോചിക്കുന്നുണ്ടോ, എങ്കിൽ ഞങ്ങൾ സെലക്ഷനെ കുറിച്ച് ആലോചിക്കാം എന്ന വില്യസൻ കൂട്ടിച്ചേർത്തു.

സെമി മത്സരത്തിൽ 18 റൺസിനാണ് ന്യൂസിലൻഡ് ഇന്ത്യയെ തോൽപിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ 221 റൺസിന് ഇന്ത്യ ഓൾഔട്ടാകുകയായിരുന്നു.

Advertisement