ലയണൽ മെസിയാണെന്ന വ്യാജേന 23 യുവതികളുമായി കിടക്ക പങ്കിട്ടു, ഇറാനിയൻ മെസിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം

31

ലോകത്തിലെ ഏതൊരു ഫുട്‌ബോൾ പ്രേമിയും ഇറാൻകാരൻ റെസ പെരെസ്‌തെഷിനെ കണ്ടാൽ ഒരു നിമിഷം മൂക്കത്ത് വിരൽ വെക്കും. കാരണം മറ്റൊന്നുമല്ല, ഇതിഹാസ താരം സാക്ഷാൽ ലയണൽ മെസിയുടെ മുഖഛായയാണ് 28കാരനായ റെസക്ക്. മെസിയെയും റെസയെയും ഒപ്പം നിർത്തിയാൽ ഇരുവരെയും തിരിച്ചറിയാൻ ഏതൊരാൾക്കും ഒരു നിമിഷം വൈകുമെന്നുറപ്പാണ്.

മെസിയുമായുളള രൂപസാദൃശ്യം തന്റെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്ന റാസയുടെ പരാതി ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. എന്നാൽ മെസിയുമായുള്ള തന്റെ രൂപസാദൃശ്യം സ്ത്രീകളെ പാട്ടിലാക്കാൻ റാസ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന പുതിയ ആരോപണം.

Advertisements

23 യുവതികളെയാണ് റാസ ഇത്തരത്തിൽ വഞ്ചിച്ചതത്രേ. റാസക്കെതിരെ ഉണ്ടായ ആരോപണത്തെ കുറിച്ച് സ്പാനിഷ് മാധ്യമമായ മാർക്കയാണു വെളിപ്പെടുത്തിയത്. എന്നാൽ റാസയ്ക്കെതിരെയുളള ആരോപണത്തിൽ കഴമ്പില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.

കടുത്ത ഫുട്‌ബോൾ ആരാധകനായ പിതാവ് മാസങ്ങൾക്ക് മുമ്പ് ബാഴ്‌സലോണ ജഴ്‌സി ധരിച്ച് നിൽക്കുന്ന റെസയുടെ ചിത്രം ഒരു സ്‌പോർട്‌സ് വെബ്‌സൈറ്റിന് അയച്ച് കൊടുത്തതോടെയാണ് ഇദ്ദേഹത്തെ ലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് ടെലിവിഷൻ അഭിമുഖത്തിലും മോഡലിങ് മേഖലയിലും ഇറാനിയൻ മെസി തിളങ്ങി നിൽക്കുകയായിരുന്നു . മെസിയുടെ രൂപസാദൃശ്യത്തിനൊപ്പം ബാഴ്സലോണ ജെഴ്സിയും അണിഞ്ഞായിരുന്നു റാസയുടെ പിന്നീടുളള നടത്തം.

മുമ്പ് പടിഞ്ഞാറൻ ഹമീദാൻ സിറ്റിയിൽ റെസയോടൊപ്പം സെൽഫിയെടുക്കാൻ ആളുകളും വിദ്യാർഥികളും തിരക്ക് കൂട്ടിയപ്പോൾ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരിൽ ഇദ്ദേഹത്തെ പൊലീസ് പിടിച്ചിരുന്നു.

Advertisement