പോൺ വീഡിയോ ഇങ്ങനെ കണ്ടാലും രക്ഷയില്ല; നിങ്ങൾ നിരീക്ഷണത്തിലാണ്

42

ന്യൂയോർക്ക്: സ്ഥിരമായി പോൺ വീഡിയോ കാണുന്ന ശീലമുള്ളവർ അതിനൊപ്പം പുലർത്തുന്ന രീതിയാണ് ഓൺലൈനിൽ പോൺ കാണുമ്പോൾ ഇൻകോഗ്‌നിറ്റോ (incognito) മോഡിൽ ബ്രൗസ് ചെയ്യുക എന്നത്. സെർച്ച് ഹിസ്റ്ററി മൂന്നാമത് ഒരാൾ കാണില്ല എന്നതാണ് ഇതിന്റെ ഗുണം എന്നാണ് സ്വതവേ കരുതപ്പെടുന്നത്. എന്നാൽ ഇങ്ങനെ കണ്ടാലും നിങ്ങളെ ചിലർ നിരീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ട്.

മൈക്രോസോഫ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ, കാർജീനിയ മെലോൺ യൂണിവേഴ്‌സിറ്റി എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.
വെബ് എക്‌സ് റേ എന്ന ടൂൾ ഉപയോഗിച്ച് 22,484 പോൺ സൈറ്റുകളിലാണ് ഈ അന്വേഷണം നടത്തിയത്. ഇത് പ്രകാരം ഈ സൈറ്റുകളിലെ 93 ശതമാനം പേജുകളിലും സന്ദർശിക്കുന്നവരുടെ വിവരങ്ങൾ സൈറ്റുകൾ മൂന്നാം കക്ഷിക്ക് കൈമാറുന്നു എന്നാണ് റിപ്പോർട്ട്.

Advertisements

230 ഒളം കമ്പനികൾ പോൺ കാണുവാൻ സൈറ്റുകളിൽ എത്തുന്നവരുടെ വിവരങ്ങൾ കൈവശപ്പെടുത്തുന്നുണ്ട്. ടെക് ലോകത്തെ പ്രധാന കമ്പനികൾ തന്നെ ഈ വിവരം കൈവശപ്പെടുത്താൻ രംഗത്തുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു. അന്വേഷണത്തിന് വിധേയമായ സൈറ്റുകളിൽ 74 ശതമാനം സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ഗൂഗിൾ നിരീക്ഷിക്കുന്നുണ്ട്.

ഒറാക്കിൾ 24 ശതമാനം വിവരങ്ങൾ കൈക്കലാക്കുന്നു. ഫേസ്ബുക്കിൻറെ പങ്ക് 10 ശതമാനമാണ്. ഇവർക്ക് പുറമേ പോൺ കമ്പനികളും വിവരം ശേഖരിക്കുന്നുണ്ട് 40 ശതമാനം വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത് എക്‌സോ ക്ലിക്ക് എന്ന കമ്പനിയാണ്. ജ്യൂസി ആഡ്‌സ് എന്ന കമ്പനി 11 ശതമാനം കൈയ്യാളുന്നു. ഇറോ അഡ് 9 ശതമാനം കൈയ്യടക്കുന്നു.

പോൺ സൈറ്റുകളിൽ പരസ്യം ചെയ്യുന്ന കമ്പനികളാണ് ഇവ. ഇതിൽ പോണുമായി ബന്ധമില്ലാത്ത കമ്പനികൾ അമേരിക്കയിൽ നിന്നും, പോൺ പരസ്യ കമ്പനികൾ യൂറോപ്പിൽ നിന്നുമാണെന്ന രസകരമായ വിവരവും അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണത്തിൻറെ ഭാഗമായി ‘ജാക്ക്’ എന്ന പേരിൽ ഒരു വ്യാജ വ്യക്തിത്വം വഴി പഠന സംഘം പോൺ സൈറ്റുകളിൽ കയറി.

പല സൈറ്റുകളിലും ഉപയോക്താവിൻറെ വിവരം സംരക്ഷിക്കും എന്ന് ഈ സൈറ്റുകൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇൻകോഗ്‌നിറ്റോ മോഡിലാണ് ഈ സൈറ്റുകൾ ലോഗിൻ ചെയ്തത്. എന്നാൽ ഈ മോഡിൽ നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി നിങ്ങളുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നത് മാത്രമേ തടയാൻ സാധിക്കൂ. നിങ്ങൾ ഓപ്പൺ ചെയ്യുന്ന വെബ് അഡ്രസ് വച്ച് നിങ്ങളെ നിരീക്ഷിക്കുന്നത് തടയാൻ പറ്റില്ല.

ഇത്തരത്തിൽ കാണുന്ന പോൺ വീഡിയോയുടെ സ്വഭാവം വച്ച് സൈറ്റിനോ, ഒരു മൂന്നാംകക്ഷിക്കോ നിരീക്ഷിച്ച് ഒരു ഉപയോക്താവിൻറെ പ്രോഫൈൽ ഉണ്ടാക്കാനോ, അല്ലെങ്കിൽ ബിസിനസ് ആവശ്യത്തിന് ഈ വിവരങ്ങൾ മറ്റാർക്കെങ്കിലും കൈമാറാനോ സാധിക്കും എന്ന് പഠന സംഘം പറയുന്നു.

ഇത്തരത്തിലുള്ള ഡാറ്റ കൈമാറ്റം ഉപയോക്താവ് അറിയുകയും ഇല്ല. പോൺ സൈറ്റുകളിൽ സ്വകാര്യ നയങ്ങൾ പരസ്യമായി ലംഘിച്ച് ലോക വ്യാപകമായി തന്നെ വലിയതോതിൽ ഡാറ്റ ചോർത്തൽ നടക്കുന്നുണ്ട് എന്നാണ് ഈ അന്വേഷണം വ്യക്തമാക്കുന്നത്.

2017 ലെ കണക്ക് വച്ച് ലോകത്തിലെ ഏറ്റവും വലിയ പോൺസൈറ്റായ പോൺഹബ്ബിന് 28.5 ബില്ല്യൺ സന്ദർശകർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ തന്നെ ഒരു സെക്കൻറിൽ 55,000 സന്ദർശകർ ഈ സൈറ്റിൽ എത്തുന്നു.

2017 ലെ കണക്ക് പ്രകാരം തന്നെ പോൺ സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ, ട്വിറ്റർ സന്ദർശകരുടെ എണ്ണം കൂട്ടിയാൽ കിട്ടുന്നതിനെക്കാൾ കൂടുതലാണ്. ലോകത്തിലെ ഇൻറർനെറ്റ് ഡാറ്റ കൈമാറ്റത്തിൻറെ 30 ശതമാനത്തോളം പോണുമായി ബന്ധപ്പെട്ടതെന്നാണ് പഠനം പറയുന്നത്.

ഇതേ സമയം പോൺകാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതല്ല, അതിനെ നിയന്ത്രിക്കാൻ പുതിയ രീതികൾ വരുമെന്ന് പ്രതീക്ഷയാണ് പഠനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ, കാർജീനിയ മെലോൺ യൂണിവേഴ്‌സിറ്റി എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണം പറയുന്നത്.

Advertisement