ബോളിവുഡിലെ ആംഗ്രി യങ്ങ്മാനും സിനിമ ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചതാണ്; പക്ഷെ അന്ന് ബച്ചനെ രക്ഷിച്ചത് ഇന്നദ്ദേഹത്തിന്റെ ഭാര്യയായ ജയ; തുറന്ന് പറച്ചിലുമായി സലീംഖാൻ

81

ബോളിവുഡിലെ ആംഗ്രി യങ്ങ്മാൻ എന്നറിയപ്പെടുന്ന നടനാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിനിമയിലെ അതികായകന്മാരിൽ ഒരാളായ അദ്ദേഹം ഏവർക്കും പ്രിയങ്കരനുമാണ്. തന്റെ 80 ാമത്തെ വയസ്സിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാൽ എല്ലാവരും കരുതുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല ബച്ചന്റെ കരിയർ. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് സലീംഖാൻ.

സലീംഖാന്റെ വാക്കുകൾ ഇങ്ങനെ; സഞ്ജീർ എന്ന സിനിമയുടെ ഡയലോഗ് അടക്കമുള്ള തിരക്കഥ തയ്യാറായിരുന്നു. അതിൽ അഭിനയിക്കാൻ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത് ധർമ്മേന്ദ്രയാണ്. എന്നാൽ ആ സിനിമ അദ്ദേഹം നിരസിച്ചു. വ്യക്തിപരമായ കാരണം പറഞ്ഞ് അന്ന് ദേവും ആ സിനിമ ഉപേക്ഷിച്ചു.

Advertisements

Also Read
10 വർഷം കൂടെ ഉണ്ടായിരുന്നിട്ടും എന്നെ ദയനീയമായി തഴഞ്ഞു, തെസ്നി ഖാൻ വെളിപ്പെടുത്തിയത്

ആ സമയത്ത് തുടർച്ചയായി 11 സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്ന് അമിതാഭ് സിനിമ തന്നെ ഉപേക്ഷിക്കാൻ നില്ക്കുന്ന സമയമായിരുന്നു. അന്ന് സിനിമയിൽ തുടക്കകാരനാണ് ബച്ചൻ. അദ്ദേഹത്തിന് എന്റെ സിനിമ ചെയ്യാൻ സാധിക്കുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു. മറ്റ് നായികമാരും ഈ സിനിമ നിരസിച്ചിരുന്നു. അതിനാൽ നായികയാവാൻ ഞാൻ ജയയെ സമീപിച്ചു.

എനിക്കീ സിനിമയിൽ ഒന്നും ചെയ്യാനില്ല എന്നാണ് ജയ പറഞ്ഞത്. പക്ഷെ അഭിനയിക്കാൻ അവർ റെഡിയായി. അന്ന് ജയ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ അമിതാഭിന് രക്ഷപ്പെടാൻ സാധിക്കുമായിരുന്നില്ല. എനിക്ക് തോന്നുന്നത് ബച്ചന്റെ സിനിമകൾ പരാജയപ്പൈൻ കാരണം അതൊക്കെ മോശം സിനിമകളായിരുന്നു എന്നത് കൊണ്ട് തന്നെയാണ്. അദ്ദേഹം നല്ല നടനാണ് എന്നതിൽ സംശയമില്ല. നല്ല ശബ്ദവും വ്യക്തിത്വവും ഉണ്ടെന്നും സലീം പറയുന്നുണ്ട്.

Also Read
ഞാൻ കൂത്താടാത്ത തെരുവുകൾ ഇന്ന് തമിഴ്‌നാട്ടിൽ ഇല്ല; രാജാമാതിരിയല്ലേ ഇരിക്കുന്നതെന്ന ചോദ്യവുമായി ധനുഷ്; വാത്തിക്കായി ആരാധകരുടെ കാത്തിരിപ്പ്

ബോളിവുഡിലെ വിലപ്പിടിപ്പുള്ള തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു സലീം-ജാവേദ് കൂട്ടുക്കെട്ട്. അവരുടെ ആദ്യ സിനിമ കൂടിയായിരുന്നു സഞ്ജീർ. ചിത്രം വലിയ ഹിറ്റാവുകയും, അമിതാഭിന്റെ കരിയറിൽ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്തിരുന്നു. ബോളിവുഡിന്റെ ക്ലാസിക് സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ ഇപ്പോഴും സഞ്ജീർ ഉണ്ടാവും. ബച്ചൻ ബോളിവുഡിന്റെ ആംഗ്രി യങ്മാൻ ആയി മാറിയതും ഇങ്ങനെയാണ്

Advertisement