യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.
ഇപ്പോഴിതാ അഭിനയത്തില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാവുകയാണ് ഉണ്ണി മുകുന്ദന്‍. ആരോരുമില്ലാതെ കഷ്ടതയിലായ വയോധികയ്ക്ക് തണലായിരിക്കുകയാണ് താരം.
വന്യമൃഗങ്ങളാല്‍ ചുറ്റപ്പെട്ട കുതിരാനില്‍ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു അന്നക്കുട്ടി എന്ന 75കാരിക്കാണ് ഉണ്ണിമുകുന്ദന്‍ കൈത്താങ്ങായത്. അഞ്ചുവര്‍ഷമായി അന്നക്കുട്ടി ദുരന്തജീവിതം തുടരുകയാണെന്ന് വാര്‍ത്തകളിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അറിഞ്ഞത്. ഇതോടെ ഈ മുത്തശ്ശിക്ക് തണലായി മാറുകയായിരുന്നു താരം.
നേരത്തെ 2018ലുണ്ടായ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകര്‍ന്നത്. പുതിയ വീടിനായി സര്‍ക്കാരില്‍ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂര്‍ണ്ണമായും ദുരിതക്കയത്തിലാവുകായയിരുന്നു.
ഈ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉണ്ണിമുകുന്ദന്‍ ഇവരുടെ കണ്ണീരൊപ്പാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്‍, കമ്പനി സി ഒ ജയന്‍ മഠത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തു. ഇതിന് പിന്നാലെ തന്നെ വീട് നിര്‍മ്മാണവും ആരംഭിച്ചു.
ഈ വീടിന്റെ മേല്‍ക്കൂര നിര്‍മിക്കുന്നതിന് പുറമെ നിലവിലെ വീട് പൂര്‍ണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. വീടിന്റെ തറപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതാക്കി. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പുതിയ വീടിന്റെ താക്കോല്‍ തൃശ്ശൂര്‍ കുതിരാനിലെ വീട്ടില്‍ വെച്ച് കഉണ്ണി മുകുന്ദന്‍ അന്നക്കുട്ടിക്ക് കൈമാറിയിരിക്കുകയാണ്. താരത്തിന്റെ നല്ല മനസിന് നിറഞ്ഞ മനസോടെ നന്ദി പറയുകയാണ് അന്നക്കുട്ടിയും നാട്ടുകാരും. കൂടാതെ താരത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് പ്രേക്ഷകരും രംഗത്തെത്തി.
‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദ് ആണ്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന തമിഴ് ചിത്രവും നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.