തേപ്പ് കിട്ടിയതോടെ കല്യാണത്തിനോട് താത്പര്യം പോയി; ബ്രിട്ടീഷ് പൗരനെ കല്യാണം കഴിക്കാനായി അഞ്ച് ദിവസം ലീവെടുത്തു; മടങ്ങിയെത്തി ഫഹദിനൊപ്പം അഭിനയിച്ചെന്ന് ദിവ്യ പിള്ള

4289

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്.

മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തിൽ തുടക്കം കുറിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.

Advertisements

പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക.

ALSO READ- പോക്കറ്റ് മണിക്ക് വേണ്ടിയായിരുന്നു ആദ്യം മോഡലിംഗ് ചെയ്തത്; ഏറ്റവും നെഗറ്റീവായി കണ്ട ഉയരക്കൂടുതലാണ് ജീവിതം മാറ്റിമറിച്ചത്! ജീവിതത്തെക്കുറിച്ച് ഋതു മന്ത്ര

ഇടക്കാലത്ത് ഒരു ടെലിവിഷൻ ഷോയ്ക്ക് വേണ്ടി കഴുത്തിൽ മാലയിട്ട് വിവാഹിതരെ പോലെ നിൽക്കുന്ന ദിവ്യ പിള്ളയുടെയും ഗോവിന്ദ് പദ്മസൂര്യയുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന തരത്തിലാണ് ഫോട്ടോ പ്രചരിച്ചിരുന്നത്. എന്നാൽ വൈകാതെ തന്നെ ഗോസിപ്പുകളെ ചിരിച്ചു തള്ളുകയായിരുന്നു ജിപിയും ദിവ്യയും.

ടെലിവിഷൻ പ്രേമികൾക്കും ഏറെ പ്രിയങ്കരിയാണ് ദിവ്യ. ഉപ്പും മുളകും എന്ന സീരിയലിൽ അടക്കം പല ടെലിവിഷൻ ഷോകളിലും അതിഥിയായി എത്തിയാണ് ദിവ്യ പിള്ള മിനിസ്‌ക്രീൻ പ്രേക്ഷകരെ കൈയ്യിലെടുത്തത്. ദിവ്യ പിള്ളയുടെ അടുത്ത കൂട്ടുകാരൊക്കെയും മിനിസ്‌ക്രീൻ രംഗത്ത് വളരെ സജീവമായി നിൽക്കുന്നവരെയാണ്. ദിവ്യ പിള്ളയുടെ ഏറ്റവും അടുത്ത കൂട്ടുകാർ അവതാരകനും നടനുമൊക്കെയായ ഗോവിന്ദ് പദ്മസൂര്യയും ജീവയും അപർണയും ഡാൻസറായകുക്കുവുമൊക്കെയാണ്. ഇവരിൽ ജിപി തനിയ്ക്ക് കുറച്ചുകൂടെ സ്പെഷ്യൽ ആണെന്നും ദിവ്യ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിവ്യ തന്റെ പ്രണയത്തെ പറ്റിയും തേപ്പുകഥകളെ പറ്റിയുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ- സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിന് ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; പിന്നെ കണ്ടത് ജീവനറ്റ്; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

തനിക്കും എല്ലാവരെയും പോലെ തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്നുപറയുകയാണ് ദിവ്യ പിള്ള.അതിൽ നിന്നും പഠിച്ച പാഠമാണോ എന്തോ, കല്യാണത്തിനോട് ഇപ്പോൾ താത്പര്യമില്ലെന്നും ദിവ്യ പിള്ള പറയുന്നുണ്ട്. അതൊരു ഡെയ്ഞ്ചറസ് സോൺ ആണെന്ന നിലയിലാണ് ദിവ്യ ഇപ്പോൾ സംസാരിക്കുന്നത്. തേപ്പിൽ നിന്നും കിട്ടിയ പാഠമാണോ എന്നാണ് ഇത് കേട്ട് ആരാധകർ ചോദിച്ചത്. ഇപ്പോഴിതാ ദിവ്യ പിള്ള മുൻപൊരിക്കൽ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഭർത്താവിന്റെ കുടുംബത്തെ കുറിച്ചും സംസാരിച്ച വാക്കുകളാണ് വൈറലായി മാറുന്നത്.

ഷൂട്ടിങ്ങിനിടെ കല്യാണം കഴിക്കാൻ അഞ്ചു ദിവസം ലീവെടുത്തെന്നും ദിവ്യ മുൻപ് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാകുകയാണ്. ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയ ദിവ്യ പിള്ള വിവാഹിതയായിരുന്നോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. കല്യാണം കഴിച്ച ശേഷം തിരിച്ച് സെറ്റിലെത്തി ദിവ്യ പിള്ള അഭിനയിച്ച് തീർത്ത സിനിമയാണ് ആ ഫഹദ് ചിത്രം. അയാൾ ഞാനല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു തന്റെ വിവാഹമെന്ന് നടി പറഞ്ഞിട്ടുണ്ട്.

ഒരു കല്യാണമുണ്ട്, അഞ്ച് ദിവസത്തെ ലീവ് വേണമായിരുന്നു എന്നാണ് താൻ സംവിധായകൻ വിനീത് കുമാറിനോട് പറഞ്ഞത്. ആരുടെ കല്യാണമാണ് എന്ന് ചോദിച്ചപ്പോഴാണ് തന്റെ സ്വന്തം കല്യാണമാണ് എന്ന് പറഞ്ഞതെന്നും അതോടെയാണ് ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും നടി പറഞ്ഞു. ബ്രിട്ടീഷ് പൗരനായ ഒസാമ അൽ ബന്നാ ആണ് എന്റെ ഭർത്താവെന്ന് നടി അന്ന് പറഞ്ഞിരുന്നു. മറ്റൊരു റേഡിയോ അഭിമുഖത്തിലും താരം ഈ ഭർത്താവിന്റെ കാര്യം പറഞ്ഞിരുന്നു. ബന്നായുടെ ഡാഡി 18 വർഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ് എന്നും മമ്മ ഇംഗ്ലീഷുകാരിയുമാണെന്നുമാണ് ദിവ്യ പിള്ള പറയുന്നത്.

പ്രണയവിവാഹമായിരുന്നു. ആദ്യം ജോലി ചെയ്ത എമിറേറ്റ്സ് എയർലൈനിൽ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തനിക്ക് ഒസാമയെ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഫ്ളൈ ദുബായി കമ്പനിയിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി നോക്കി വരികയായിരുന്നു താൻ. ഇപ്പോൾ ബന്നായും ഫ്ളൈ ദുബായിലാണ് ജോലി ചെയ്തിരുന്നത്. നി സിനിമയും ശ്രദ്ധിക്കണമെന്നും ഇതുവരെ ജോലിയിൽ മാത്രമായിരുന്നു തന്റെ ശ്രദ്ധയെന്നും ദിവ്യ പറഞ്ഞിരുന്നു. നല്ല കഥയും കഥാപാത്രങ്ങളും വന്നാൽ അഭിനയിക്കുമെന്നും ദിവ്യ പിള്ള അന്ന് പറഞ്ഞിരുന്നു.

Advertisement