മലയാളികള്‍ കൈവിട്ടെങ്കിലും തെലുങ്കില്‍ തിളങ്ങി അനു ഇമ്മാനുവല്‍; അല്ലു സിരിഷുമായി ഡേറ്റിങിലോ? തുറന്ന് പറഞ്ഞ് താരം

102

‘സ്വപ്നസഞ്ചാരി’യുടെ മകളായി എത്തി മലയാളി മനസ്സ് കീഴടക്കിയ നടിയാണ് അനു ഇമ്മാനുവേല്‍. ബാലതാരമായി സിനിമയിലെത്തിയ അനു ഇമ്മാനുവേല്‍ സംവൃതയുടെയും ജയറാമിന്റേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയായാണ് ആദ്യ വേഷം അവതരിപ്പിച്ചിരുന്നത്.

പിന്നീട് അനു കുറച്ച് കാലത്തേക്ക് സിനിമ വിട്ടു. പിന്നീട് തിരിച്ചെത്തിയെങ്കിലും സജീവമായത് അന്യ ഭാഷകളിലായിരുന്നു. സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ ജയറാമിന്റെയും സംയുക്തയുടെയും മകളായിട്ടായിരുന്നു അനു ഇമ്മാനുവേലിന്റെ തുടക്കം. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് പിന്നീട് അനു അഭിനയിച്ചത്. ബാലതാരമയി അരങ്ങേറ്റം കുറിച്ച താരം നിവിന്‍ പോളിക്കൊപ്പം തിരിച്ചുവരവില്‍ നായികയായി തിളങ്ങുകയായിരുന്നു

Advertisements

ശേഷം മജ്‌നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. തുപ്പരിവാലനിലൂടെ തമിഴിലും ശ്രദ്ധ നേടി. താരം ബിഗ് ബജറ്റ് തമിഴ്, തെലുങ്ക് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തെലുങ്കിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമായി.

ALSO READ- വിവാഹ നിശ്ചയ ശേഷമാണ് രാധികയെ ആദ്യമായി കണ്ടത്; ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് രാധിക ; തമ്മില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നും സുരേഷ് ഗോപി

താരത്തെ തേടി മികച്ച ഓഫറുകള്‍ ഒന്നും മലയാളത്തില്‍ നിന്ന് ലഭിച്ചില്ലെങ്കിലും തെലുങ്കില്‍ തിളങ്ങിയ അനുവിന് ഒട്ടേറെ ആരാധകരെ സമ്പാദിക്കാനുമായി. ഇപ്പോഴിതാ നടന്‍ അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷുമായി ഡേറ്റിങിലാണ് അനുവെന്നാണ് പുതിയ വാര്‍ത്തകള്‍. ഇരുവരും നായികനായകന്‍മാരായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് പ്രണയ വാര്‍ത്തകളും പുറത്തെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ രണ്ടുപേരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ടെന്നും ബിഗ് സ്‌ക്രീനിന് പുറത്തും ഇരുവരും തമ്മില്‍ അടുത്ത ബന്ധത്തിലാണെന്നുമാണ് തെലുങ്ക് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

ALSO READ- സിനിമയെ വെല്ലും ട്വിസ്റ്റുമായി നയന്‍സിന്റെ വാടക ഗര്‍ഭധാരണം; തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ അറിയിച്ച കാര്യം ഞെട്ടി ആരാധകരും!

അതേസമയം ഇരുവരും ഡേറ്റിങിലാണെന്ന വാര്‍ത്ത അനു തള്ളിക്കളയുകയാണ്. രാകേഷ് സാഷി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്‌നറായ ഉര്‍വസിവൊ രാക്ഷസിവൊ എന്ന ചിത്രത്തിലാണ് സിരിഷും അനുവും ഒന്നിച്ചെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അല്ലു അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ നാലിനാണ് തീയേറ്ററുകളിലെത്തും.

Advertisement