കഴിഞ്ഞ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍. മമ്മൂട്ടി നായകനായി എത്തിയ ചിത്രം അതിന്റെ പ്രമേയം കൊണ്ട് മറ്റ് സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്തത്.
തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ ആരാധകരെല്ലാം അഭിനന്ദിച്ചിരുന്നു. ചിത്രത്തില്‍ ജ്യോതികയായിരുന്നു നായികയായി എത്തിയത്.
ഈ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് തമിഴ് നിര്‍മ്മാതാവ് ധനഞ്ജയന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രം ഓടിടിക്കാര്‍ എടുത്തില്ലെന്നും തിയ്യേറ്ററില്‍ വന്‍ ഹിറ്റായ പടമായിരുന്നു ഇതെന്നും ചിത്രം വര്‍ക്കൗട്ടാവുമോ എന്ന സംശയത്തിലായിരുന്നു ഓടിടിക്കാരെന്നും ധനഞ്ജയന്‍ പറയുന്നു.
ഒരു സീരിയസായിട്ടുള്ള വിഷയമായിരുന്നു ചിത്രം പറയുന്നത്. അതുകൊണ്ടായിരുന്നു ഓടിടിക്കാര്‍ക്ക് ആ ഒരു സംശയമുണ്ടായതെന്നും അതുകൊണ്ട് ഒടിടി റൈറ്റ്‌സ് ആരും വാങ്ങിയിരുന്നില്ലെന്നും ചിത്രത്തില്‍ ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുന്നതും കാരണമായെന്നും നിര്‍മ്മാതാവ് പറയുന്നു.
ശരിക്കും ഷോക്കായ റീസണാണത്. ശരിക്കും ഒടിടി റിലീസ് എടുക്കാതിരിക്കാനുള്ള അംഗീകരിക്കാന്‍ പറ്റാത്ത കാരണമായിരുന്നു അതെന്നും അങ്ങനെയുള്ള സിനിമകള്‍ സെലക്ടഡായിട്ടുള്ള ആളുകളേ കാണുകയുള്ളൂ എന്നൊക്കെ പറഞ്ഞ് മാറ്റിവച്ചുവെന്നും പിന്നാലെയാണ് റവന്യൂ ഷെയറില്‍ പ്രൈം സിനിമ എടുക്കുന്നതെന്നും ധനഞ്ജയന്‍ പറയുന്നു.