മകളുടെ മരണം കഴിഞ്ഞാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ സിനിമയാണ്, തുറന്നുപറഞ്ഞ് സുരേഷ് ഗോപി

823

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

Advertisements

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം.

Also Read: ‘എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍കുന്നത്? അതോടു കൂടി തീര്‍ന്നു’; മ ര ണശേഷം തന്റെ ശരീരം ഈ മണ്ണില്‍ തന്നെ ദഹിപ്പിക്കണം: ആഗ്രഹം പറഞ്ഞ് ഷീല

ഗരുഡന്‍ ആണ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ തന്നെ ദുരന്തമായി മാറിയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.

രണ്ടാംഭാവം എന്ന സിനിമയെ കുറിച്ചായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. മകള്‍ പോയ ദുഃഖമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും അത് കഴിഞ്ഞാല്‍ രണ്ടാംഭാവമെന്ന സിനിമയാണ് എന്നും സുരേഷ് ഗോപി പറയുന്നു.

Also Read:‘പത്തൊമ്പതാം വയസില്‍ പ്രണയം സഫലമായി, ഒരിക്കലും കാമുകിയെ ചതിച്ചിട്ടില്ല; പിരിയാന്‍ കാരണമായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍’: ജഗതി പറഞ്ഞതിങ്ങനെ

ആ ചിത്രം പരാജയമായിരുന്നു. ലാല്‍ജോസിന്റെയും തന്റെയും ഏറ്റവും മികച്ച സിനിമയാണ് അതെന്നം ഒരു പിഴവും ആ ചിത്രത്തില്‍ പറ്റിയിട്ടില്ലെന്നും എങ്ങനെയോ ചിത്രം പരാജയപ്പെട്ടുവെന്നും തലയിലെഴുത്ത് കാരണമായിരിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement