‘എനിക്ക് മ രി ക്കേണ്ട, ഇനിയും ജീവിക്കണം’; അഗാധമായി പ്രണയിച്ച കമൽഹാസൻ വന്നതിന് പിന്നാലെ ശ്രീവിദ്യ പറഞ്ഞതിങ്ങനെ; അന്ന് സംഭവിച്ചത് ആർക്കും അറിയില്ലെന്ന് സംവിധായകൻ

166

മലയാളികളുടെ ഏറെ പ്രിയങ്കരിയാണ് നടി ശ്രീവിദ്യ. മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേരും സ്ഥാനവും ഉറപ്പിച്ചത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു നടി. മലയാളത്തിന്റെ ദുഃഖപുത്രി എന്ന ലേബലിലാണ് താരം ഇപ്പോഴും ആരാധരുടെ മനസിൽ ജീവിക്കുന്നത്.

സിനിമയേക്കാൾ നാടകീയതകൾ സംഭവിച്ച ശ്രീവിദ്യയുടെ ജീവിത കഥ ഇപ്പോഴും സിനിമാ ലോകത്ത് സംസാര വിഷയം തന്നെയാണ്. 2006 ൽ ക്യാൻസർ ബാധിച്ചാണ് ശ്രീവിദ്യ മലയാള സിനിമാ ലോകത്ത് നിന്ന് മാത്രമല്ല, ലോകത്ത് നിന്ന് തന്നെ വിടചൊല്ലിയത്. മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ 80 കളിൽ ഒഴിച്ചു കൂടാനാവാത്ത നടിയായിരുന്നു ശ്രീവിദ്യ.

Advertisements

1979 ൽ ഇടവഴിയിലെ മിണ്ടാപ്പൂച്ച, ജീവിതം ഒരുഗാനം എന്നീ സിനിമകൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ശ്രീവിദ്യയാണ് കരസ്ഥമാക്കിയത്. 1983 ൽ രചന, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകൾക്കും ശ്രീവിദ്യക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

നായിക നടി എന്നതിനപ്പുറം എല്ലാക്കാലത്തും സിനിമകളിൽ പ്രസക്തി ലഭിച്ച ശ്രീവിദ്യക്ക് പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കാൻസാർ ബാധിതയായ നടിയുടെ അവസാന നാളുകൾ ദുരിതപൂർണവും ഒറ്റപ്പെട്ടതുമായിരുന്നു.

ALSO READ- ഏഴ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി മുക്ത

ജീവിത കാലത്ത് എക്കാലത്തും പ്രണയങ്ങളും പ്രണയ പരാജയങ്ങളും ശ്രീവിദ്യ നേരിട്ടിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് താരത്തിന്റെ മരണത്തിന് തൊട്ടുമുൻപ് സംഭവിച്ച കാര്യങ്ങൾ സംവിധായകൻ പറയുന്നത്.

ശ്രീവിദ്യയ്ക്ക് ചറുപ്പം മുതൽ തന്നെ സ്‌നേഹം കിട്ടാതെ പോയിരുന്നത് കൊണ്ടാവാം അവർ പെട്ടെന്ന് പ്രണയ ബന്ധങ്ങളിൽ വീഴുമായിരുന്നെന്ന് സംവിധായകൻ പറയുന്നു. അക്കാലത്ത് അവർ നടൻ കമൽഹാസനുമായി പ്രണയത്തിലായി. തന്നെക്കാൾ രണ്ടുവയസ് കുറഞ്ഞ കമലുമായി അവർ വളരെ ആഴത്തിലാണ് പ്രണയിച്ചത്. പിന്നീട് ഈ പ്രണയം തക ർ ന്ന് പോയെങ്കിലും അവർ മനസ്സിൽ നിന്ന് ഒരിക്കലും കമലിനെ ഇറക്കിവിട്ടിരുന്നില്ല.

ALSO READ- ഞാൻ നോക്കുമ്പോൾ ആദ്യരാത്രിയിൽ കസിൻസിനോട് വർത്തമാനം പറഞ്ഞിരിക്കുകയാണ് മീത്ത്; അന്ന് ഞങ്ങൾ തമ്മിൽ വഴക്കാണ് നടന്നത്; ആദ്യരാത്രിയിലെ വിശേഷങ്ങൾ പങ്ക് വെച്ച് മീത്തും മീറിയും

കമൽഹാസനാകട്ടെ, ഇതിനിടയ്ക്ക് മറ്റുപലരെയും പ്രണയിക്കുകയും മൂന്നാലു പേരെ കല്യാണം കഴിക്കുകയും ചെയ്തു. എന്നിട്ടും ശ്രീവിദ്യ കമൽഹാസനെ സ്‌നേഹിച്ചു. അത് മനസ്സിലാക്കിയിട്ടാവണം മരണക്കിടക്കയിൽ വെച്ച് കമൽഹാസൻ ശ്രീവിദ്യയെ കാണാനായി വന്നിരുന്നു.

മറ്റാർക്കും കാണാൻ അനുമതി കൊടുക്കാത്ത ആശുപത്രിയിൽ ശ്രീവിദ്യ അയാൾക്ക് കാണാനുള്ള അനുമതി കൊടുക്കുകയായിരുന്നു. ഡോക്ടർമാരെ വരെ പുറത്താക്കിയ ശേഷം വാതിലടിച്ച് കമൽഹാസനും ശ്രീവിദ്യയും എത്രയോ സമയം ആശുപത്രിയുടെ മുറിക്കകത്തുണ്ടായിരുന്നു. അവരെന്തൊക്കെ പങ്കിട്ടു, എന്തൊക്കെ പറഞ്ഞെന്നെന്നും പുറം ലോകത്ത് ആരും അറിഞ്ഞിട്ടില്ലെന്നാണ് സംവിധായകൻ പറയുന്നത്.

പിന്നീട് കമൽ വന്നു പോയതിന് ശേഷം ശ്രീവിദ്യ ഡോക്ടർമാരോട് പറഞ്ഞത് ‘എനിക്ക് മരിക്കേണ്ട, ഇനിയും ജീവിക്കണം’- എന്നാണ്. ഇക്കാര്യം അവരെ പോയി കണ്ട ജ്യോതിഷിയാണ് എന്നോട് പറഞ്ഞത്. എന്നാൽ കമൽഹാസൻ വന്നു കണ്ടുപോയതിന് ശേഷം ചുരുക്കം നാളുകൾക്കുള്ളിൽ അവർ മരിച്ചു. ശ്രീവിദ്യയുടെ വസ്തു വകകളുടെ കസ്റ്റോഡിയിൻ അപ്പോൾ കെബി ഗണേശ് കുമാറാണ്. അതൊരു ട്രസ്റ്റ് ആയിരുന്നു. സ്വത്തിന്റെ കാര്യത്തിൽ ശ്രീവിദ്യയുടെ സഹോദരൻ പ്രശ്‌നമാക്കിയപ്പോൾ അദ്ദേഹം ബുദ്ധിപൂർവം ശ്രീവിദ്യയുടെ സ്വത്ത് വകകളെല്ലാം സാംസ്‌കാരിക വകുപ്പിന് കൈമാറിയെന്നും സംവിധായകൻ പറയുന്നു.

ശ്രീവിദ്യയെ അവസാനമായി പോയി കണ്ട ജ്യോതിഷിയായ സ്ത്രീയോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ശ്രീവിദ്യയുടെ പൂജപ്പുരയിലെ വീട് തൂക്കാനും തുടയ്ക്കാനുമൊക്കെ ഒരാളിനെ ജോലിക്ക് നിർത്തിയിരുന്നുവെന്നാണ്.

എന്നാൽ അയാൾ ഇടക്ക് അവിടെ പോയി വൃത്തിയാക്കുന്നതിനിടയിൽ, അപ്പുറത്തെ മുറിയിൽ ആരോ നടക്കുന്നത് പോലെയും ഒരു രൂപം നടന്ന് പോകുന്നത് പോലെയും അയാൾ കാണാൻ ഇടയായി. ഇതോടെ പേ ടി ച്ച അയാൾ ജോലി നിർത്തി പോയി.

ശ്രീവിദ്യ ഇവിടം വിട്ട് പോവണമെങ്കിൽ അവർ കലർപ്പില്ലാതെ സ്‌നേഹിച്ച കമൽഹാസൻ ഈ ലോകം വിട്ട് പോവണമെന്നും അന്ന് ആ സ്ത്രീ പറഞ്ഞെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement