അറിയാതെ എന്റെ വായില്‍ നിന്ന് വന്ന വാക്ക് അവരെ മോശമായി ബാധിച്ചു, ദില്‍ഷ വലിയ മാനസിക പ്രശ്‌നങ്ങളിലായിരുന്നു, ഇന്ന് ഞങ്ങള്‍ എല്ലാം അതിജീവിച്ചുവെന്ന് സൂരജ്

92

ബിഗ് ബോസ് സീസണ്‍ നാല് വിജയിയായിരുന്നു ദില്‍ഷ പ്രസന്നന്‍. ഷോ അവസാനിച്ചപ്പോള്‍ വലിയ വിമര്‍ശനമാണ് ദില്‍ഷ നേരിടേണ്ടി വന്നത്. ഡോക്ടര്‍ റോബിനുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ദില്‍ഷ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടത്. ദില്‍ഷ റോബിന്‍ വിഷയത്തില്‍ പേര് ചേര്‍ക്കപ്പെട്ട വ്യക്തിയാണ് സൂരജ്.

Advertisements

ഇപ്പോഴിതാ താനും ദില്‍ഷയും നേരിട്ട സൈബര്‍ അറ്റാക്കുകളെക്കുറിച്ച് പറയുകയാണ് ബിഹൈന്റ് വുഡിന് നല്കിയ അഭിമുഖത്തില്‍ സൂരജ്. സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ ഇപ്പോള്‍ അതിജീവിച്ചുവെന്നും ദില്‍ഷയുടെ പിന്തുണ എങ്ങനെയായിരുന്നുവെന്നും സൂരജ് പറയുന്നു.

Also Read: ഗര്‍ഭിണിയായ എന്റെ ഭര്‍ത്താവിനെ അന്‍ഷിത തട്ടിയെടുത്തു, അവര്‍ തമ്മില്‍ പ്രണയത്തിലാണ്, സീരിയല്‍ നടിക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ് സീരിയല്‍ താരം

ഒരു അഭിമുഖ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതെന്നും എഡിറ്റ് ചെയ്ത് പുറത്തിറങ്ങിയ വീഡിയോ കണ്ടപ്പോള്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ആളുകള്‍ കേട്ടതെന്നും സൂരജ് പറയുന്നു. വളരെ മോശമായി പലരും കമന്റ് ചെയ്തപ്പോള്‍ ശരിക്കും പ്രതികരിക്കാന്‍ കഴിയാതെ നോക്കിയിരിക്കാനെ സാധിച്ചുള്ളുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

പക്ഷേ അറിയാതെയാണെങ്കിലും തന്റെ വായില്‍ നിന്നു വന്ന വാക്കിന് തന്റെ സുഹൃത്തായ ദില്‍ഷയ്ക്കും കുടുംബത്തിനും മോശമായ രീതിയിലാണ് ബാധിച്ചതെന്നും അത് തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും അതോടെയാണ് താനും സോഷ്യല്‍മീഡിയയിലൂടെ പ്രതികരിക്കാന്‍ തുടങ്ങിയതെന്നും സൂരജ് പറയുന്നു.

Also Read; എന്തിനായിരുന്നു ഇത്ര തിടുക്കത്തില്‍ പോയത്, അച്ഛന്റെ പേര് കേട്ടാല്‍ അമ്മയുടെ കണ്ണുകള്‍ ഇന്നും നിറയും, വേദനയോടെ മണിയുടെ മകള്‍ പറയുന്നു

ഈ ഘട്ടങ്ങളില്‍ ദില്‍ഷ വലിയ മാനസിക പ്രശ്‌നങ്ങളിലായിരുന്നു. തന്നെ ആശ്വസിപ്പിക്കാനുള്ള ഒരു കരുത്ത് അവള്‍ക്കുണ്ടായിരുന്നില്ല, താന്‍ അവളെ ഒത്തിരി പിന്തുണച്ചുവെന്നും അവള്‍ ടൈറ്റില്‍ വിന്നറായി എന്നും ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ ഒന്നും തങ്ങളെ ഇരുവരെയും ബാധിക്കാറില്ലെന്നും സൂരജ് വ്യക്തമാക്കി.

Advertisement