മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് ശോഭന. ഏപ്രില്‍ 18 എന്ന 1984ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോന്‍ സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ശോഭന എത്തിയത്. മലയാളത്തില്‍ മത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശോഭന സജീവ സാന്നിധ്യം ആയിരുന്നു. അതേസമയം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഏകദേശം 2000 വരെ മലയാള സിനിമയില്‍ സജീവമായിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പിന്നീട്, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിക്കൊപ്പം തന്നെ സ്‌ക്രീനിലേയ്ക്ക് വീണ്ടും എത്തിയതിന്റെ ആവേശവും ആരാധകരില്‍ പ്രകടമായിരുന്നു.
ഇപ്പോള്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്ത രംഗത്ത് ആണ് സജീവമായിരിക്കുന്നത്. വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല മകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന ഒരു സാധാരണ അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും നടി പറഞ്ഞിരുന്നു. നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ഇന്ന് ശോഭനയുടെ ലോകം. ഇപ്പോഴിതാ മകളെ നൃത്തത്തിന്റെ മുദ്രകള്‍ പഠിപ്പിക്കുന്ന ശോഭനയുടെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
കലാര്‍പ്പണ എന്നാണ് താരത്തിന്റെ നൃത്ത വിദ്യാലയത്തിന്റെ പേര്. ധാരാളം കുടടികളും ഇവിടെ നൃത്ത അഭ്യസിക്കാന്‍ ഉണ്ട്. ഒപ്പം തന്നെ മകളുടെ പഠന കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നുമുണ്ട് ശോഭന.
ഇപ്പോഴിതാ തന്റെ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ ഇരുത്തി നൃത്തത്തിന്റെ മുദ്രകള്‍ മകളെ പഠിപ്പിക്കുന്ന വീഡിയോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. മുദ്ര പഠിപ്പിക്കുകയാണ് താരം.
ALSO READ- സാരിയിൽ അന്യായ ലുക്കിൽ മാളവിക മേനോൻ, മനംമയക്കുന്ന വശ്യ സൗന്ദര്യം എന്ന് ആരാധകർ…
ലളിത രാഗിണി, പത്മിനി എന്നീ സിനിമാതാരങ്ങളുടെ കുടുംബത്തിലാണ് ശോഭനയും ജനിച്ചത്. അതുകൊണ്ട് തന്നെ നൃത്തത്തിലും അഭിനയത്തിലുമെല്ലാം ജന്മ സിദ്ധമായി തന്നെ കഴിവു ലഭിച്ചിരുന്നു. ഒടുവില്‍ ശോഭനയും സിനിമാതാരമായി വളരുകയായിരുന്നു.