മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദർ. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്ത ആയിരുന്നു. വർഷങ്ങളായി ഗായിക അഭയ ഹിരൺമയിയും ആയി ലിവിങ് ടുഗദർ ജീവിതം നയിച്ചതിന് ശേഷം ഇരുവരും പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി അടുത്തത്.
ഒരു വർഷത്തെ റിലേഷൻഷിപ്പിന് ശേഷം അമൃതയുമായി ഗോപി സുന്ദർ പിരിഞ്ഞെന്നാണ് സൂചനകൾ. ഗോപു സുന്ദർ മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗായികയായ അഭയ ഹിരൺമയിയുമായി അടുത്തത്. ഇതോടെ ഗോപുി സുന്ദറിന്റെ സ്വകാര്യ ജീവിതം സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് ഉയർന്നത്.
ഗോപി സുന്ദർ ഇപ്പോൾ യൂറോപ്പിലെ സംഗീത പരിപാടികൾ കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ വീണ്ടും ഗോപി സുന്ദറിനെ വിവാദത്തിലാക്കി പുതിയ ആരോപണം പുറത്തെത്തിയിരിക്കുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഇമ്രാൻ ഖാൻ ആണ് ഗോപി സുന്ദറിന് എതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
തനിക്ക് സിനിമയിൽ പാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഗോപി സുന്ദർ പറ്റിച്ചെന്നാണ് ഇമ്രാന്റെ ആരോപണം. ‘ഇയാളെ കാണ്മാനില്ല ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല. എവിടെടാ മുത്തേ നീ ഒന്ന് കാണാൻ കൊതിയാകുന്നു’- എന്നാണ് ഇമ്രാന്റെ പോസ്റ്റ്.
ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇമ്രാനെ ഉൾപ്പെടുത്തി ഗോപി സുന്ദർ മുൻപ് വീഡിയോ ചെയ്തത് അദ്ദേഹത്തിന്റെ മാർക്കറ്റിംഗ് ഐഡിയ ആയിരുന്നു എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
‘അയാൾക്ക് നിന്നെ വെച്ച് മാർക്കറ്റിങ് അവശ്യം ആയിരുന്നു. നീ കഷ്ടപ്പെടുന്നു എന്ന് ഒരു വാർത്ത വന്നു അത് വൈറൽ ആയി..അപ്പോ നിന്നെ വെച്ച് ഒരു വീഡിയോ ചെയ്താൽ ആൾക്കും ഒരു റീച് കിട്ടും. അന്ന് ബാല യുടെ പ്രശ്നം ഓക്കേ ആയി അൽപം ക്ഷീണം ആയിരുന്നു. അത് മാറ്റാൻ നിന്നെ അയാൾ ഉപയോഗിച്ചു.’
‘നിനക്ക് പാട്ട് പാടാൻ അവസരം തരാം എന്നൊക്കെ പറഞ്ഞു കാണും. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത് കാണും. സ്വാഭാവികം ഇതേ സമയം നിനക്കും അന്ന് റീച് കിട്ടി, അത്രേ ഉള്ളൂ.രണ്ടുപേർക്കും റീച് ആയി പക്ഷെ വർക്ക് ഇല്ല അത്രേ ഉള്ളൂ’-എന്നാണ് ഒരു കമന്റിൽ പറയുന്നത്.
മുത്തേ നിനക്ക് തലക്ക് ബുദ്ധി ഉണ്ട് ഇതാണ് സത്യം എന്നാണ് ഇമ്രാൻ നൽകിയ മറുപടി. അതേസമയം, ‘പുള്ളിയുടെ ഫ്ലൂട്ടുവായനക്കിടയിൽ ഇതൊക്കെ ഓർക്കാൻ എവിടാ ബ്രോ സമയം, ഇങ്ങനെയൊരു പോസ്റ്റ് വേണ്ടായിരുന്നു മുത്തേ.’
‘പുതിയ ദേശാടനത്തിലാണ് കുറച്ച് കഴിഞ്ഞ് ഇങ്ങ് വരും. അത് വരെ വെയിറ്റ് ചെയ്തെ പറ്റൂ സഹോ’-എന്നൊക്കെയാണ് മറ്റു പലരും പരിഹസിച്ച് കമന്റിടുന്നത്.