മലയാളി ബിഗ്സ്‌ക്രീന്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ നേതാവുമാണ് കൃഷ്ണ കുമാര്‍. അദ്ദേഹത്തെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. താര കുടുംബത്തിലെ ഓരോ ആഘോഷവും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറും ഉണ്ട്. നാല് പെണ്‍മക്കളും സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനലുകളും ആരംഭിച്ചിട്ടുണ്ട്. മില്യണ്‍ കണക്കിന് ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്.
ഇപ്പോഴിതാ കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 28 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് സിന്ധു തന്റെ ജീവിതത്തിലേക്ക് കടന്നെത്തിയത് എന്നാണ് താരത്തിന്റെ കുറിപ്പില്‍ പറയുന്നത്. തന്റെ വിവാഹ വാര്‍ഷികം ആണിന്ന് എന്നും പതിവുപോലെ താനത് മറന്നു എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
10000തിന് പുറത്തുദിവസങ്ങള്‍ ഈ സുന്ദരഭൂമിയില്‍ ഒരുമിച്ചു യാത്രചെയ്യാന്‍ ദൈവം അവസരം തന്നു. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു. ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒപ്പം ഞങ്ങളെ സ്‌നേഹിച്ച ഞങ്ങളുടെ നന്മക്കായി പ്രാര്‍ത്ഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യര്‍ ഉണ്ട് ഇവിടെ.. എല്ലാവര്‍ക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു.- എന്നാണ് താരം കുറിക്കുന്നത്.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
28 വര്‍ഷങ്ങള്‍ക്കു മുന്‍പു, രാവിലെ ഈ സമയത്തു അച്ഛന്‍ അമ്മ, ഇവര്‍ക്കൊപ്പം തിരുവനന്തപുരത്തു, പട്ടത്തുള്ള വീട്ടില്‍ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കള്‍ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയില്‍ കാണുന്ന പോലെ കല്യാണചെക്കന്മാര്‍ക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങള്‍ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു.. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു.. അവളുടെ ജീവിതത്തിലെ വളരെ പ്രധാന പെട്ട ദിവസങ്ങളില്‍ ഒന്ന്..
അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങിനെയാണ്.. ഞങ്ങള്‍തമ്മില്‍ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകള്‍ രണ്ടു ദിശകളിലേക്കായിരുന്നു…പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിലെത്തും .??
ഇന്നു രാവിലെ ഹാന്‍സുവിനെ സ്‌കൂളില്‍ വിട്ടിട്ടു, അവളുടെ പിറന്നാള്‍ ദിവസങ്ങളില്‍ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു..ഇന്നു ഡിസംബര്‍ 12.. എന്താണ് ഇന്നത്തെ പ്രത്യേകത? ഡല്‍ഹിയിലെ തണുപ്പില്‍ തൊണ്ട നാശമായി സംസാരിക്കാന്‍ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാന്‍ ഓര്‍ത്തു നോക്കി.. എന്താണ് ഡിസംബര്‍ 12 നു ഇത്ര പ്രത്യേകത.. പെട്ടെന്ന് ഒരു മെസേജ് തലയില്‍ നിന്നും വന്നു.. ‘ഇന്നാണ് കൃഷ്ണകുമാര്‍ നിങ്ങള്‍ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം.’ അതെ..28 വര്‍ഷം മുന്‍പ്..ഞാനത് പറഞ്ഞപ്പോള്‍ സിന്ധു ചിരിച്ചു… ഞാനും.. ??
10000 തിന് പുറത്തു ദിവസങ്ങള്‍ ഈ സുന്ദരഭൂമിയില്‍ ഒരുമിച്ചു യാത്രചെയ്യാന്‍ ദൈവം അവസരം തന്നു.. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു..ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഒപ്പം ഞങ്ങളെ സ്‌നേഹിച്ച ഞങ്ങളുടെ നന്മക്കായി പ്രാര്‍ത്ഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യര്‍ ഉണ്ട് ഇവിടെ.. എല്ലാവര്‍ക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു… ???