പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട താരങ്ങളാണ് സൂര്യ ടിവിയിലെ കന്യാദാനം പരനപ്രയിലെ അഭിനേതാക്കൾ. നാളുകളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി തുടരുകയാണ് കന്യാദാനം.
ഇപ്പോഴിതാ സീരിയയിലെ പ്രധന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് േ്രപക്ഷകരുടെ മനം കവർന്ന നടി ശിൽപ ശിവദാസിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കന്യാദാനം സീരിയലിൽ ദയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിൽപ ശിവദാസ് വിവാഹിതയായിരിക്കുകയാണ്. തൃശ്ശൂർക്കാരിയായ ശില്പ മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയ ലോകത്ത് എത്തിയത്. ബിസിനസ്സുകാരനായ സംഗീതിനെയാണ് ശിൽപ വിവാഹം ചെയ്തിരിക്കുന്നത്.
താരത്തിന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു. നടൻ ദേവൻ ഉൾപ്പടെയുള്ള മിനിസ്ക്രീൻ താരങ്ങൾ എല്ലാവരും തന്നെ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങളിപ്പോൾ ചർച്ചയാവുകയാണ്.
വിവാഹശേഷം മകളെ പോലെ തന്നെ ശിൽപയെ ചേർത്ത് നിർത്തി ശിൽപയെയും സംഗീതിനെയും ദേവൻ അനുഗ്രഹിക്കുന്ന ചിത്രങ്ങളും വൈറലാവുന്നു. അതേസമയം, ഇതൊരു പ്രണയവിവാഹമാണെന്ന് പറയുകയാണ് താരങ്ങൾ.
തങ്ങളിരുവരും സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നുവെന്നാണ് ശിൽപ പറയുന്നത്. ആദ്യം പ്രണയം പറഞ്ഞത് സംഗീത് ആണെന്നും നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തപ്പോൾ താൻ തിരിച്ച് ഒരു മറുപടി കൊടുത്തതായിരുന്നു. അതാണ് ഇപ്പോൾ ഇങ്ങനെ ആയതെന്നും ശിൽപ പറയുകയാണ്.
ശിൽപയ്ക്ക് ഒന്നരവർഷത്തോളം സംഗീത് മെസേജ് അയച്ചെന്നാണ് വെളിപ്പെടുത്തൽ. ആ സമയത്ത് ഒന്നും താൻ മൈന്റാക്കിയില്ല എന്നും ശില്പ പറഞ്ഞു. അവസാനം പാവം തോന്നി മറുപടി കൊടുത്തു. അങ്ങനെ സുഹൃത്തുക്കളായി. പിന്നീട് ഒന്നര വർഷത്തോളം പ്രണയിച്ചെന്നും അങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്നും ശിൽപ തുറന്നുപറയുകയാണ്.
അതേസമയം, തനിക്ക് പത്ത് രണ്ടായിരം ഹായ് മെസേജുകൾക്ക് ശേഷമാണ് ഒരു മറുപടി വന്നത് കിട്ടയതെന്നാണ് നവവരൻ പറയുന്നത്. സംഗീത് പൊതുവെ ഷൈ ടൈപ് ആണെന്നും അതിനാൽ വീഡിയോസിലും മറ്റും വരില്ലെന്നും തന്റെ കൂടെ കൂടിയപ്പോൾ മുതലാണ് ഇപ്പോൾ കുറച്ച് ഫോട്ടോസിലും വീഡിയോസിലുമൊക്കെ പ്രത്യക്ഷപ്പെട്ടതെന്നും ശിൽപ തുറന്നുപറയുകയാണ്.
തനിക്ക് സംഗീതിൽ ഏറ്റവും ഇഷ്ടം കെയറിങ് ആണ് അദ്ദേഹം എന്നതാണെന്നും ശിൽപ പറയുന്നു. എന്നാൽ ആ സമയം സംഗീത് പറഞ്ഞത് ശിൽപയും തന്നോട് തിരിച്ച് അങ്ങനെ തന്നെയാണ് എന്നാണ്. വിവാഹം കഴിഞ്ഞിട്ട് അഭിനയിക്കാൻ പോകേണ്ടെന്ന് പറയുമോയെന്ന പേടി ഉണ്ടായിരുന്നെന്നും എന്നാൽ സംഗീത് അങ്ങനെ അല്ലെന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ നാലഞ്ച് ദിവസം കഴിഞ്ഞ് തിരിച്ച് ലൊക്കേഷനിലേക്ക് എത്തുമെന്നാണ് ശിൽപ പറയുന്നത്.