സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സിനിമാ സീരിയല്‍ നടി ഷഫ്‌ന നിസാമും ഭര്‍ത്താവും സീരിയല്‍ നടനുമായ സജിന്‍ ടിപിയും. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷഫ്ന.
ബാലതാരമായും നായികയായും മലയാളത്തില്‍ വളരെ കുറച്ച് കഥാപാത്രങ്ങളെ ഷഫ്‌ന ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ മികച്ച റോളുകള്‍ ആയിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ ശ്രീനിവസന്റെ മകളായി എത്തിയ ഷഫ്ന ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ വിണ്ടും ശ്രീനിവാസന്റെ മകളായി എത്തിയിരുന്നു.
ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദിന്റെ കാമികയായി ആയിരുന്നു ഷഫ്ന എത്തിയത്. ഈ പടത്തിന് ശേഷം ഷഫ്ന സിനിമയില്‍ അഭിനയിച്ചിട്ടില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു ഷഫ്ന. താന്‍ നായിക ആയി അഭിനയിച്ച പ്ലസ്ടു ചിത്രത്തിലെ സഹതാരം ആയിരുന്നു സജിന്‍ ടിപിയുമായി താരം പ്രണയിത്തില്‍ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു. ഇതിന് പിന്നാലെയാണ് സജിന്‍ സീരിയലിലേക്കും ഷോര്‍ട് ഫിലിമുകളിലേക്കും എത്തിയത്.
ഇപ്പോഴിതാ തങ്ങളുടെ പത്താംവിവാഹവാര്‍ഷികം ആഘോ,മാക്കുകയാണ് സജിനും ഷഫ്‌നയും. വിവാഹ വാര്‍ഷിക ദിനത്തില്‍ ഷഫ്്‌ന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളായത് പോലെയാണ് തോന്നുന്നതെന്നും നീന്നോടുള്ള സ്‌നേഹം പറഞ്ഞ് മതിയാവുന്നില്ലെന്നും പോസ്റ്റിലൂടെ ഷഫ്‌ന സജിനോട് പറയുന്നു.
നമ്മുടെ പ്രണയത്തെയും ജീവിതത്തേയും കുറിച്ച് തനിക്കെന്നും സന്തോഷവും ആവേശവും തോന്നുകയാണ്. അവേശകരമായ ട്വിസ്റ്റുകളും കയറ്റങ്ങളും ഇറക്കങ്ങളും എല്ലാമുള്ള അപ്രതീക്ഷിതമായ ജീവിതയാത്ര തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും ഷഫ്‌ന കുറിച്ചു.